അന്താരാഷ്ട്ര കരാട്ടേ ചാമ്പ്യൻഷിപ്; സ്വർണത്തിളക്കത്തിൽ മലയാളി വിദ്യാർഥി
text_fieldsയു.എ.ഇയില്‍ നടന്ന അന്താരാഷ്ട്ര കരാട്ടേ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ യോഹാന്‍ ചാക്കോ പീറ്റർ
മസ്കത്ത്: അന്താരാഷ്ട്ര കരാട്ടേ ചാമ്പ്യൻഷിപ്പിൽ വിജയത്തിളത്തിൽ മലയാളി വിദ്യാർഥി. ബൗഷര്‍ ഇന്ത്യന്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി യോഹാന്‍ ചാക്കോ പീറ്ററാണ് യു.എ.ഇയില്‍ നടന്ന പ്രഥമ അന്താരാഷ്ട്ര മത്സരത്തിൽ സ്വർണമഡൽ അണിഞ്ഞത്.
12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കുമിതേ വിഭാഗത്തിലാണ് ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയത്. ഫെബ്രുവരി 16 മുതല്‍ 18വരെ ഫുജൈറ സായിദ് സ്പോര്‍ട്ട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളായിരുന്നു മാറ്റുരച്ചത്. ഒമാനെ പ്രതിനിധീകരിച്ചായിരുന്നു യോഹാന്‍ പങ്കെടുത്തിരുന്നത്. മസ്കത്തിലെ അലി അല്‍റൈസി ക്ലബ്ബില്‍ ആണ് കരാട്ടേ പരിശീലനം നടത്തുന്നത്. ഇതിന് മുമ്പും നിരവധി മത്സരങ്ങളിൽ ഈ പത്തുവയസുകാരൻ മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. 2022ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ജോര്‍ജിയയിലെ തിബ്ലിസിയില് നടന്ന മത്സരങ്ങളിലും 2023ല്‍ ഒമാനില്‍ നടന്ന ചാംപ്യന്‍ഷിപ്പിലും സ്വര്‍ണ മെഡലുകൾ നേടിയിരുന്നു.
കൂടുതൽ പരിശീലനവും മറ്റും നടത്തി കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഈ കൊച്ചു മിടുക്കൻ. പത്തനംതിട്ട കുമ്പനാട് സ്വദേശി പീറ്റര്‍ ചാക്കോ- ആനി പീറ്റര്‍ ദമ്പതികളുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

