ഇന്റർനാഷണൽ ഗാന്ധിയൻ തോട്സ് ഒമാൻ ചാപ്റ്റർ സെമിനാർ നാളെ
text_fieldsമസ്കത്ത്: ഇന്റർനാഷണൽ ഗാന്ധിയൻ തോട്സ് ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗാന്ധിയൻ ആദർശങ്ങളെപ്പറ്റി കൂടുതൽ അറിയുന്നതിനും പഠിക്കുന്നതിനുമായി സെമിനാർ സംഘടിപ്പിക്കും. ചൊവ്വാഴ്ച സി.ബി.ഡിയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ രാത്രി 7. 30ന് നടക്കുന്ന പരിപാടിയിൽ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് കൾച്ചറിന്റെ അഡ്വൈസർ ആയ ഡോ. ശോഭന രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.
പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. ഒമാന്‍ യുവജന മന്ത്രാലയം അതിഥിയായിട്ട് ഒമാനിലെത്തുന്ന ഡോ. ശോഭന രാധാകൃഷ്ണ വ്യത്യസ്ത പരിപാടികളിലാണ് പങ്കെടുക്കുന്നത്. സദസ്സുമായി അവര്‍ സംവദിക്കും.
ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രസക്തിയേറുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ഒരുപരിപാടിക്ക് പ്രാധാന്യമുണ്ടെന്ന് ഇന്റർനാഷണൽ ഗാന്ധിയൻ തോട്സ് ഒമാൻ ചാപ്റ്റർ ചെയർമാൻ എൻ.ഒ ഉമ്മൻ, ജനറൽ സെക്രട്ടറി ബിനീഷ് മുരളി, വൈസ് ചെയർമാൻ സജി ഉതുപ്പാൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

