Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്ത്രീകളുടെയും...

സ്ത്രീകളുടെയും കുട്ടികളുടെയും അന്താരാഷ്ട്ര ചലച്ചിത്രമേളക്ക്​ ഇന്ന്​ തുടക്കം

text_fields
bookmark_border
സ്ത്രീകളുടെയും കുട്ടികളുടെയും അന്താരാഷ്ട്ര ചലച്ചിത്രമേളക്ക്​ ഇന്ന്​ തുടക്കം
cancel

മ​സ്ക​ത്ത്: ഒ​മാ​ൻ ഫി​ലിം സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ര​ണ്ടാ​മ​ത്​ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള ഡി​സം​ബ​ർ നാ​ലു​മു​ത​ൽ ആ​റു​വ​രെ ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സി​നി​മാ ലോ​ക​ത്ത് ഒ​മാ​നി സ്ത്രീ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു സ​മ​ർ​പ്പി​ത ഫി​ലിം ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ക, പു​തി​യ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ക, സി​നി​മ നി​ർ​മാ​ണം, വി​നോ​ദ​സ​ഞ്ചാ​രം, ക​ല​ക​ൾ എ​ന്നി​വ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​സ്ഥാ​ന​മാ​യി ഒ​മാ​നെ പ്ര​ദ​ർ​ശി​പ്പി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടു​ള്ള സു​പ്ര​ധാ​ന പ​രി​പാ​ടി​യാ​ണ്​ ഫെ​സ്റ്റി​വ​ൽ. വ്യ​ത്യ​സ്ത സം​സ്‌​കാ​ര​ങ്ങ​ളി​ലു​ട​നീ​ളം സ​മൂ​ഹ​ത്തി​ലെ സ്ത്രീ​ക​ളു​ടെ റോ​ളു​ക​ൾ കാ​ണി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന്​ ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ഖി​തം അ​ൽ സ​ഈ​ദ്​ പ​റ​ഞ്ഞു.

കൂ​ടാ​തെ, കു​ട്ടി​ക​ളു​ടെ സി​നി​മ​ക്കാ​യി ഒ​രു ഇ​ടം സൃ​ഷ്‌​ടി​ക്കാ​ൻ ഫെ​സ്റ്റി​വ​ൽ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ഖി​തം പ​റ​ഞ്ഞു. ഈ ​വ​ർ​ഷം 14 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 85 എ​ൻ​ട്രി​ക​ളാ​യി​രു​ന്നു ല​ഭി​ച്ച​ത്. 39 എ​ണ്ണ​മാ​ണ്​ തി​ര​ഞ്ഞെ​ടു​ത്ത​ത്. 31 ഫീ​ച്ച​ർ ഫി​ലി​മു​ക​ളും എ​ട്ട് ഡോ​ക്യു​മെ​ന്റ​റി​ക​ളു​മാ​ണു​ള്ള​ത്. മി​ക​ച്ച ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫീ​ച്ച​ർ ഫി​ലിം, മി​ക​ച്ച ഒ​മാ​നി ഫീ​ച്ച​ർ ഫി​ലിം, മി​ക​ച്ച തി​ര​ക്ക​ഥ, പ്ര​ത്യേ​ക ജൂ​റി അ​വാ​ർ​ഡ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ അ​വാ​ർ​ഡു​ക​ൾ​ക്കാ​യി ഫീ​ച്ച​ർ ഫി​ലി​മു​ക​ൾ മ​ത്സ​രി​ക്കും. മി​ക​ച്ച അ​ന്താ​രാ​ഷ്ട്ര ഡോ​ക്യു​മെ​ന്റ​റി ഫി​ലിം, മി​ക​ച്ച ഒ​മാ​നി ഡോ​ക്യു​മെ​ന്റ​റി ഫി​ലിം, മി​ക​ച്ച തി​ര​ക്ക​ഥ, പ്ര​ത്യേ​ക ജൂ​റി അ​വാ​ർ​ഡ് എ​ന്നി​വ ഡോ​ക്യു​മെ​ന്‍റ​റി ഇ​ന​ത്തി​ലും ന​ൽ​കും.

ഫീ​ച്ച​ർ ഫി​ലി​മു​ക​ൾ​ക്കാ​യു​ള്ള ജൂ​റി പാ​ന​ലി​ൽ യു.​എ.​ഇ​യി​ൽ​നി​ന്ന് സം​വി​ധാ​യ​ക​ൻ നു​ജൂം അ​ൽ ഗാ​നേം, സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് സം​വി​ധാ​യി​ക ഐ​ഷ അ​ൽ റി​ഫാ​യി, ഒ​മാ​നി​ൽ​നി​ന്ന് ആ​ർ​ട്ടി​സ്റ്റ് നൂ​ർ അ​ൽ ഹു​ദ അ​ൽ ഗ​മാ​രി​യ എ​ന്നി​വ​രാ​ണു​ള്ള​ത്. ഡോ​ക്യു​മെ​ന്റ​റി ജൂ​റി​യി​ൽ ഈ​ജി​പ്തി​ൽ​നി​ന്ന് സം​വി​ധാ​യ​ക​ൻ മ​ർ​വ അ​ൽ ഷ​ർ​ഖാ​വി, ഒ​മാ​നി​ൽ​നി​ന്ന് ഡോ. ​അ​സ്സ അ​ൽ ഖ​സ്സ​ബി​യ, ലോ​റ അ​ൽ സി​യാ​ബി​യ എ​ന്നി​വ​രു​മാ​ണ്​ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഒ​മാ​ൻ ഫി​ലിം സൊ​സൈ​റ്റി ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​വി​ധാ​യി​ക മു​സ്‌​ന അ​ൽ മു​സാ​ഫ​റി​ന്റെ ‘ക്ലൗ​ഡ്‌​സ്’ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കും. ഫ​ല​സ്തീ​നി​നാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​വും മേ​ള​യി​ലു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International Film FestivalChildrenWomen
News Summary - International Film Festival for Women and Children begins today
Next Story