അന്താരാഷ്ട്ര അഹിംസാ ദിനവും ഗാന്ധിജയന്തിയാഘോഷവും
text_fieldsരാജയോഗ സെന്റർ ഫോർ സെൽഫ് ഡെവലപ്മെന്റുമായി സഹകരിച്ച് മസ്കത്ത് ഇന്ത്യൻ
എംബസി നടത്തിയ അന്താരാഷ്ട്ര അഹിംസാദിനവും ഗാന്ധിജയന്തിയാഘോഷവും
മസ്കത്ത്: അന്താരാഷ്ട്ര അഹിംസാദിനവും ഗാന്ധിജയന്തിയും ആഘോഷിച്ചു. ബൗഷറിലെ കോളജ് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസിൽ നടന്ന പരിപാടിയിൽ നിരവധി വിശിഷ്ട വ്യക്തികൾ, വിവിധ എംബസികളിലെ അംബാസഡർമാരും നയതന്ത്രജ്ഞരും, സർക്കാർ ഉദ്യോഗസ്ഥർ, സ്കൂൾ കുട്ടികൾ, ഒമാൻ പൗരന്മാർ, പ്രവാസികൾ എന്നിവർ പങ്കെടുത്തു. രാജയോഗ സെന്റർ ഫോർ സെൽഫ് ഡെവലപ്മെന്റുമായി സഹകരിച്ച് മസ്കത്ത് ഇന്ത്യൻ എംബസിയാണ് പരിപാടി സംഘടിപ്പിച്ചത്. ഒമാനി ഗായകൻ ജിഹാദ് അൽ റൈസിയുടെ പ്രകടനത്തോടെയാണ് പരിപാടി തുടങ്ങിയത്.
സയ്യിദ സൂസൻ അൽ സഈദ്, ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്, മുഖ്യ പ്രഭാഷക സിസ്റ്റർ ജയന്തി, ഓസ്ട്രിയ, ബ്രൂണൈ, നെതർലൻഡ്സ്, സിറിയ, സിംഗപ്പൂർ, സൊമാലിയ, സുഡാൻ, ഫലസ്തീൻ, ശ്രീലങ്ക, മലേഷ്യ, ഇറാൻ, റുമേനിയ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളുടെ എംബസികളുടെ അംബാസഡർമാർ, നയതന്ത്രജ്ഞർ, ഒമാനിലെ ലോകാരോഗ്യസംഘടനയുടെ പ്രതിനിധി ഡോ. ജീൻ ജബ്ബൂർ, ഡോ. അബ്ദുല്ല അൽ ഹാത്മി (എം.ഒ.എച്ച്), കിരൺ ആഷർ, ബി.എസ്. മേത്ത, ശൈഖ് സെയ്ഫ് അൽ അമ്രി, മിസ്റ്റർ ഫൈസൽ അൽ ബലൂഷി (മസ്കത്ത് മുനിസിപ്പാലിറ്റി), ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ബാബു രാജേന്ദ്രൻ, ഇന്ത്യൻ സ്കൂളുകളുടെ വിവിധ പ്രിൻസിപ്പൽമാർ, കോർപറേറ്റ് കമ്പനികളുടെ സി.ഇ.ഒമാർ, കമ്യൂണിറ്റി നേതാക്കൾ എന്നിവർ പങ്കെടുത്തു.
ഗാന്ധിജി പഠിപ്പിച്ച പ്രധാന തത്ത്വങ്ങളെക്കുറിച്ച് ഇന്ത്യൻ അംബാസഡർ സദസ്സുമായി സംവദിച്ചു. ഒമാനിലെ ലോകാരോഗ്യസംഘടനയുടെ പ്രതിനിധി ഡോ. ജീൻ ജബ്ബൂർ യു.എൻ സെക്രട്ടറി ജനറലിന്റെ സന്ദേശം വായിച്ചു. മബേല ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ഗാന്ധിജിയുടെ തത്ത്വങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു നൃത്തനാടകം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

