അന്താരാഷ്ട്ര അഹിംസദിനം ആചരിച്ചു
text_fieldsമസ്കത്ത്: മഹാത്മാഗാന്ധിയുടെ 154ാം ജന്മവാർഷികവും ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര അഹിംസ ദിനവും ആഘോഷിക്കുന്നതിനായി ഇന്ത്യൻ എംബസി, രാജയോഗ സെന്റർ ഫോർ സെൽഫ് ഡെവലപ്മെന്റുമായി സഹകരിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഒമാനിലെ വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾ എന്നിങ്ങനെ 300ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ആഗോള ഐക്യവും ധാരണയും വളർത്തിയെടുക്കുന്നതിൽ സമാധാനത്തിന്റെയും അഹിംസയുടെയും പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതായിരുന്നു മുഖ്യാതിഥി ബസ്മ അൽ സഈദിന്റെ പ്രസംഗം.
മഹാത്മാഗാന്ധിയുടെ കാലാതീതമായ സന്ദേശത്തിലേക്കും സമകാലിക സമൂഹത്തിൽ അതിന്റെ പ്രസക്തിയിലേക്കും വെളിച്ചംവീശി ഇന്ത്യൻ അംബാസഡർ അമിത് നാരങ് സംസാരിച്ചു. യു.കെയിലെ ബ്രഹ്മാകുമാരീസിന്റെ പ്രോഗ്രാം ഡയറക്ടറും വിയന്നയിലെ യുനൈറ്റഡ് നേഷൻസ് ബ്രഹ്മകുമാരീസ് പ്രതിനിധിയുമായ സിസ്റ്റർ ബി.കെ. മൗറീൻ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ സ്കൂൾ ഡാർസൈത്ത്, സീബ് എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ ശാസ്ത്രീയ നൃത്തങ്ങളും സമാധാനത്തെക്കുറിച്ചുള്ള സ്കിറ്റും സദസ്സിനെ ആകർഷിച്ചു. മഹാത്മാഗാന്ധിയുടെയും അഹിംസ സന്ദേശങ്ങൾ നൽകുന്നതായിരുന്നു വിദ്യാർഥികളുടെ പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

