അന്താരാഷ്ട്ര ഈത്തപ്പഴ, തേന്‍ പ്രദര്‍ശനം ഇന്ന് സമാപിക്കും
text_fieldsമസ്കത്തിലെ ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററില്‍ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ഈത്തപ്പഴ, തേന്‍ പ്രദര്‍ശനമേള
മസ്കത്ത്: ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററില്‍ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ഈത്ത പ്പഴ, തേന്പ്രദര്ശനം ബുധനാഴ്ച സമാപിക്കും.
കൃഷി-മത്സ്യബന്ധന-ജലവിഭവ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അസാസ് ഫോർ ബിസിനസ് ആൻഡ് ഡെവലപ്മെന്റ് കോർപറേഷൻ സംഘടിപ്പിക്കുന്ന മേളയിൽ അന്താരാഷ്ട്ര തലത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങളെ പങ്കെടുപ്പിക്കുന്നുണ്ട്. ഇൗത്തപ്പഴം, തേൻ ഉൽപാദകരും അവ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന കമ്പനികളും ഈ മേഖലയിലെ നിക്ഷേപകരും ഒന്നിക്കുന്ന മേളയിൽ ഒമാനിലെ തദ്ദേശീയ ഉൽപന്നങ്ങളുടെയും അതോടൊപ്പം അന്താരാഷ്ട്ര ഉൽപന്നങ്ങളുടെയും പ്രദര്‍ശനത്തിന് അവസരമൊരുക്കുകയാണ് ലക്ഷ്യം.
ഈ വര്‍ഷം 20 രാജ്യങ്ങളുടെയും 50 അന്താരാഷ്ട്ര കമ്പനികളുടെയും പങ്കാളിത്തത്തിനുപുറമെ, ഒമാനിലെ 250 പ്രാദേശിക കമ്പനികള്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ എന്നിവയും പങ്കെടുക്കുന്നുണ്ട്.
മികച്ച ഈത്തപ്പഴ ഇനങ്ങൾ, തേൻ ഇനങ്ങൾ, ഈത്തപ്പഴവും തേനും ഉയോഗിച്ചുള്ള ഉപോൽപന്നങ്ങൾ, ഈത്തപ്പഴവും തേനും വിളവെടുക്കാനുള്ള ഉപകരണങ്ങൾ, സംസ്കരണ ഉപകരണങ്ങൾ തുടങ്ങി ഇവയുടെ കൃഷി മുതൽ ഉൽപന്ന വിപണി വരെയുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതാണ് പ്രദർശനം. എല്ലാ വർഷവും ഒക്ടോബറിൽ നടക്കുന്ന പ്രദർശനത്തിന്റെ മൂന്നാം പതിപ്പ് കഴിഞ്ഞ 22 നായിരുന്നു ആരംഭിച്ചത്. ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററിലെ മൂന്ന്, നാല് ഹാളുകളിലായാണ് പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

