അന്താരാഷ്ട്ര പുസ്തകമേള: വിദ്യാർഥികൾ രജിസ്റ്റർ ചെയ്യണം
text_fieldsമസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര പുസ്തക മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്കൂൾ, കോളജ് വിദ്യാർഥികൾ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. https://www.mctbookfair.gov.om/visitor-registration എന്ന ലിങ്കിലൂടെ ഓൺലൈൻ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രമേ പുസ്തകമേളയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ചുമ, മൂക്കൊലിപ്പ്, ശ്വാസ തടസ്സം തുടങ്ങിയ കോവിഡ് ലക്ഷണമുള്ളവർ മേളയിൽ പങ്കെടുക്കരുതെന്നും അധികൃതർ നിർദേശം നൽകി.
ശരിയായ രീതിയിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. ഈമാസം 24 മുതൽ ഒമാൻ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് അന്താരാഷ്ട്ര പുസ്തകമേളക്ക് തിരശ്ശീല ഉയരുന്നത്.

