Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്‌കത്ത്...

മസ്‌കത്ത് അന്താരാഷ്​ട്ര പുസ്തകമേളക്ക്​ ഇന്ന്​ തുടക്കം

text_fields
bookmark_border
മസ്‌കത്ത് അന്താരാഷ്​ട്ര പുസ്തകമേളക്ക്​ ഇന്ന്​ തുടക്കം
cancel

മ​സ്ക​ത്ത്​: മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​ക്ക്​ വ്യാ​ഴാ​ഴ്ച തി​രി​തെ​ളി​യും. ഒ​മാ​ൻ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ്​ ക​ൺ​വെ​ൻ​ഷ​നി​ൽ ന​ട​ക്കു​ന്ന മേ​ള​യു​ടെ എ​ല്ലാ​വി​ധ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഉ​ന്ന​ത​ത​ല മ​ന്ത്രി​മാ​രു​ടെ​യും ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന വ​കു​പ്പ് മ​ന്ത്രി സ​യ്യി​ദ് തെ​യാ​സി​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. മാ​ർ​ച്ച്​ അ​ഞ്ചി​നാ​ണ്​ മേ​ള​യു​ടെ സ​മാ​പ​നം. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. ര​ണ്ട്​ ഡോ​സ്​ വാ​ക്സി​ന​ട​ക്ക​മെ​ടു​ത്ത്​ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചെ​ത്തു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​യി​രി​ക്കും മേ​ള​യി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.

27 രാ​ഷ്ട്ര​ങ്ങ​ളി​ല്‍നി​ന്നു​ള്ള 715 പ്ര​സാ​ധ​ക​രാ​ണ്​ ഇ​ത്ത​വ​ണ മേ​ള​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്​. 2020ൽ 946 ​പ്ര​സാ​ധ​ക​രാ​യി​രു​ന്നു പ​​ങ്കെ​ടു​ത്തി​രു​ന്ന​ത്. 1992ൽ ​ആ​രം​ഭി​ച്ച മ​സ്‌​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​യു​ടെ 26ാമ​ത്​ പ​തി​പ്പാ​ണ്​ ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. പു​തി​യ പു​സ്ത​ക​ങ്ങ​ളും മേ​ള​യോ​ട് അ​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ങ്ങും. അ​റ​ബി, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള പു​സ്ത​ക​ങ്ങ​ളാ​ണ്​ മേ​ള​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​ക ഡി​സ്കൗ​ണ്ടു​ക​ളും പു​സ്ത​ക​ങ്ങ​ൾ​ക്ക്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. 60 പ​രി​പാ​ടി​ക​ളി​ൽ 29 എ​ണ്ണ​വും തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ന്നു​ള്ള​വ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatInternational Book Fair
News Summary - International Book Fair in Muscat starting today
Next Story