അന്താരാഷ്ട്ര പുരസ്കാര നിറവിൽ സലാല വിമാനത്താവളം
text_fieldsപോളണ്ടിൽ നടന്ന ചടങ്ങിൽ സലാല വിമാനത്താവള അധികൃതർ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ
മസ്കത്ത്: സലാല വിമാനത്താവളത്തിന് രണ്ട് അന്താരാഷ്ട്ര അവാർഡുകൾ ലഭിച്ചു. 2021ലെ സേവനങ്ങളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം, 2020-22 കാലയളവിൽ കോവിഡ് സമയത്ത് നടത്തിയ സുരക്ഷാ നടപടികൾക്ക് മിഡിൽ ഈസ്റ്റിലെ മികച്ച മൂന്നാമത്തെ വിമാനത്താവളം എന്നീ പുരസ്കാരങ്ങളാണ് സലാല എയർപോർട്ട് കരസ്ഥമാക്കിയത്.
പോളണ്ടിലെ ക്രാക്കോവിൽ എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ സംഘടിപ്പിച്ച കസ്റ്റമർ എക്സ്പീരിയൻസ് ഗ്ലോബൽ സമ്മിറ്റ് 2022ന്റെ ഭാഗമായി നടന്ന അവാർഡുദാന ചടങ്ങിൽ പുരസ്കാരങ്ങൾ അധികൃതർ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

