അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം; വിപുലമായ പരിപാടികളുമായി ആർ.ഒ.പി
text_fieldsമസ്കത്ത്: ജൂൺ 26 ന് അന്താരാഷ്ട്ര ലഹരിമരുന്ന് വിരുദ്ധ ദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് ബോധവൽകരണവുമായി റോയൽ ഒമാൻ പൊലീസ്. സമൂഹത്തിന്റെ സുരക്ഷക്കും വ്യക്തികളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന ലഹരിമരുന്ന് വിപത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒമാനിൽ ആചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. പുതിയ ലഹരിവസ്തുക്കളുടെ വരവും മയക്കുമരുന്ന് പ്രചാരണത്തിനായി സോഷ്യൽ മീഡിയയും ആധുനിക സാങ്കേതികവിദ്യകളും ദുരുപയോഗം ചെയ്യുന്നതുമാണ് ഈ വർഷത്തെ ദിനാചരണത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.
ഇതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജന ബോധവൽക്കരണ പരിപാടികളും അന്താരാഷ്ട്ര സഹകരണവും ശക്തമാക്കാനാണ് ആർ.ഒ.പി ലക്ഷ്യമിടുന്നത്. ദിനാചരണത്തിന്റെ ഭാഗമായി റോയൽ ഒമാൻ പൊലിസ് ജൂൺ 27-ന് വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒമ്പതുവരെ സീബിലെ അൽ മൗജ് വാക്കിൽ പ്രത്യേക കായിക പരിപാടി സംഘടിപ്പിക്കും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഇതിൽ പങ്കാളികളാകും. തുടർന്ന് ജൂൺ 28-ന് സീബിലെ മസ്കറ്റ് മാളിൽ ലഹരിവിരുദ്ധ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രദർശനവും ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

