Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​വാ​സ​ലാ​ത്തി​െൻറ...

മു​വാ​സ​ലാ​ത്തി​െൻറ ഇ​ൻ​റ​ർ​സി​റ്റി ബ​സ്​ സ​ർ​വി​സു​ക​ൾ ഇ​ന്ന്​ തു​ട​ങ്ങും

text_fields
bookmark_border
മു​വാ​സ​ലാ​ത്തി​െൻറ ഇ​ൻ​റ​ർ​സി​റ്റി ബ​സ്​ സ​ർ​വി​സു​ക​ൾ ഇ​ന്ന്​ തു​ട​ങ്ങും
cancel

മ​സ്​​ക​ത്ത്​: മു​വാ​സ​ലാ​ത്തി​െൻറ ഇ​ൻ​റ​ർ​സി​റ്റി ബ​സ്​ സ​ർ​വി​സു​ക​ൾ ഞാ​യ​റാ​ഴ്​​ച മു​ത​ൽ തു​ട​ങ്ങും. മ​സ്​​ക​ത്തി​ൽ​നി​ന്ന്​ ജാ​ലാ​ൻ ബ​നീ ബു​ആ​ലി, ബു​റൈ​മി, ഇ​ബ്രി, ദു​കം, സൂ​ർ, യ​ൻ​ക​ൽ, റു​സ്​​താ​ഖ്, ക​സ​ബ്​-​ഷി​നാ​സ്, ഷ​ന്ന-​മ​സീ​റ, ഇ​ബ്രി-​ബു​റൈ​മി, ദു​കം-​ഹൈ​മ തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ലെ സ​ർ​വി​സാ​ണ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. അ​സൈ​ബ​യി​ലെ ബ​സ്​ ടെ​ർ​മി​ന​ലി​ൽ നി​ന്നാ​ണ്​ സ​ർ​വി​സു​ക​ൾ തു​ട​ങ്ങു​ക.

ദു​ബൈ​യി​ലേ​ക്കും സ​ലാ​ല​യി​ലേ​ക്കു​മു​ള്ള സ​ർ​വി​സു​ക​ൾ സം​ബ​ന്ധി​ച്ച്​ പി​ന്നീ​ട്​ അ​റി​യി​പ്പ്​ ന​ൽ​കു​മെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു. ക​ർ​ശ​ന കോ​വി​ഡ്​ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​​ച്ചാ​യി​രി​ക്കും സ​ർ​വി​സ്.ബ​സു​ക​ൾ സ​ർ​വി​സ്​ തു​ട​ങ്ങു​േ​മ്പാ​ഴും അ​വ​സാ​നി​ക്കു​േ​മ്പാ​ഴും അ​ണു​മു​ക്ത​മാ​ക്കും. താ​പ​നി​ല പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും ഇ​ൻ​റ​ർ​സി​റ്റി സ​ർ​വി​സി​ൽ യാ​ത്ര​ക്കാ​രെ പ്ര​വേ​ശി​പ്പി​ക്കു​ക.

യാ​ത്ര​ക്കാ​ർ യാ​ത്ര​യി​ലു​ട​നീ​ളം മാ​സ്​​ക്​ ധ​രി​ക്ക​ണം. ബ​സി​നു​ള്ളി​ൽ സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി അ​ടു​ത്ത​ടു​ത്തു​ള്ള സീ​റ്റു​ക​ളി​ൽ യാ​ത്ര​ക്കാ​രെ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. കോ​വി​ഡ്​ സു​ര​ക്ഷ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ഇ​ൻ​റ​ർ​സി​റ്റി സ​ർ​വി​സി​െൻറ ടി​ക്ക​റ്റ്​ നി​ര​ക്ക്​ 500​ ബൈ​സ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സി​റ്റി സ​ർ​വി​സു​ക​ൾ​ക്ക്​ 100​ ബൈ​സ​യു​ടെ വ​ർ​ധ​ന​യും ഉ​ണ്ടാ​കും.മ​സ്​​ക​ത്ത്​ ന​ഗ​ര​ത്തി​നു​ള്ളി​ലെ സ​ർ​വി​സു​ക​ൾ ഒ​ക്​​ടോ​ബ​ർ നാ​ലി​നും സ​ലാ​ല ന​ഗ​ര​ത്തി​ലെ സ​ർ​വി​സു​ക​ൾ ഒ​ക്​​ടോ​ബ​ർ 18നു​മാ​യി​രി​ക്കും ആ​രം​ഭി​ക്കു​ക. സു​ഹാ​റി​ലെ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​തു​ സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mwasalat busIntercity bus services
Next Story