ഇന്റർ മദ്റസ സ്പോർട്സ് മീറ്റ്: റെഡ് ഹൗസ് ജേതാക്കൾ
text_fieldsഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ സംഘടിപ്പിച്ച ഇന്റർ മദ്റസ സ്പോർട്സ് മീറ്റിൽ ജേതാക്കളായവർക്ക് ട്രോഫി സമ്മാനിക്കുന്നു
മസ്കത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ സംഘടിപ്പിച്ച ഇന്റർ മദ്റസ സ്പോർട്സ് മീറ്റ് സമാപിച്ചു. അഞ്ചു മദ്റസകളിൽനിന്ന് ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. മൂന്നു ഹൗസുകളായി നാല് കാറ്റഗറിയിൽ നടത്തിയ മത്സരത്തിൽ റെഡ് ഹൗസ് ജേതാക്കളായി.
രണ്ടാം സ്ഥാനം ഗ്രീൻ ഹൗസും മൂന്നാം സ്ഥാനം വൈറ്റ് ഹൗസും നേടി. മാർച്ച്പാസ്റ്റിൽ പി.ടി.കെ. ഷമീർ സല്യൂട്ട് സ്വീകരിച്ചു. സ്പോർട്സ് മീറ്റ് അഷ്റഫ് ഷാഹി ഉദ്ഘാടനം ചെയ്തു. മുനീർ എടവണ്ണ, ഹാഷിം അംഗഡിമുഗർ, സിറാജ് ഞേളാട്ട് , മുജീബ് കടലുണ്ടി, ഷമീർ ചെന്ത്രാപ്പിന്നി, അബ്ദുറസാഖ് തിരൂർ, ജാബിർ സീബ്, ഷാജഹാൻ അൽഖൂദ്, ഷമീർ ചേലേമ്പ്ര, ഹുസ്സൈൻ കായംകുളം, ഷമീർ ചാവക്കാട്, ഷമീജ്, അസ്കർ തുറക്കൽ, ഫൈസൽ എടക്കര, സഫർ മാഹി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

