അറബിക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടു
text_fieldsമസ്കത്ത്: അറബിക്കടലിൽ ഞായറാഴ്ച തീവ്ര ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലിെൻറ കിഴക്ക് മധ്യഭാഗത്തായാണ് തീവ്ര ന്യൂനമർദത്തിെൻറ സ്ഥാനം. തീവ്ര ന്യൂനമർദത്തിെൻറ കേന്ദ്ര ഭാഗത്ത് മണിക്കൂറിൽ 40-50 മുതൽ വേഗത്തിലാണ് കാറ്റ്. തീവ്ര ന്യൂനമർദം ശക്തിപ്പെട് അതിതീവ്ര ന്യൂനമർദമായി തീരാനാണ് സാധ്യത. ആഫ്രിക്കൻ തീരത്തേക്കാണ് സഞ്ചാരഗതി. അടുത്ത 72 മണിക്കൂറിനിടെ ഒമാനെ നേരിട്ട് ബാധിക്കില്ലെന്ന് കാലാവസ്ഥ വകുപ്പ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിൽ തിരമാലകൾ രണ്ട് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

