മസ്കത്ത്: സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ നിർമിക്കുന്ന ആദ്യ ഇൻറഗ്രേറ്റഡ് സർവ ിസ് ഒായിൽ സ്റ്റേഷെൻറ ശിലാസ്ഥാപനം നിർവഹിച്ചു.
ഇന്ധനസ്റ്റേഷൻ, കാർ സർവിസ്, കാർ അറ്റകുറ്റപ്പണി കേന്ദ്രം, മസ്ജിദ് എന്നിവ അടങ്ങുന്നതാണ് പദ്ധതിയുടെ ആദ്യ ഘട്ടം. ഇത് ഇൗ വർഷം പകുതിയോടെ പൂർത്തിയാകും. 20 വർഷത്തെ കരാറിലാണ് പദ്ധതിയെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാല ഇൻവെസ്റ്റ്മെൻറ് ആൻഡ് ഇൻകം ഡിപ്പാർട്മെൻറ് ഡയറക്ടർ മുഹമ്മദ് റമദാൻ ബിൻ അൽ ബലൂഷി പറഞ്ഞു. പി.ഡി.ഒയാണ് സ്ഥലം വികസിപ്പിച്ച് എടുക്കുകയും ഇന്ധന സ്റ്റേഷനുകൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുക. രണ്ടാംഘട്ടത്തിൽ കമേഴ്സ്യൽ കേന്ദ്രം, ജിം, സാംസ്കാരിക പരിപാടികൾ എന്നിവ നടക്കുന്നതിനുള്ള ഹാൾ എന്നിവയും നിർമിക്കുമെന്നും മുഹമ്മദ് അൽ ബലൂഷി പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2019 7:14 AM GMT Updated On
date_range 2019-06-18T12:44:33+05:30ഇൻറഗ്രറ്റഡ് സർവിസ് സ്റ്റേഷെൻറശിലാസ്ഥാപനം നിർവഹിച്ചു
text_fieldsNext Story