Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഹർറം മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം
text_fieldsbookmark_border
മസ്കത്ത്: മുഹർറം മാസം നിരീക്ഷിക്കാൻ പൊതുജനങ്ങളോട് എൻഡോവ്മെന്റ് മതകാര്യമന്ത്രാലയം(മെറ) ആവശ്യപ്പെട്ടു. ഒമാനിൽ ദുൽഹജ്ജ് 29 ശനിയാഴ്ചയായതിനാൽ അന്ന് മാസം കാണുകയാണെങ്കിൽ ഞായറാഴ്ചയായിരിക്കും ഹിജ്റ പുതുവർഷം ആരംഭം.
മാസം കാണുന്നവർ വാലികളുടെയോ ജഡ്ജിമാരുടെയോ ഓഫിസുകളിൽ അറിയിക്കണമെന്ന് ‘മെറ’ പറഞ്ഞു. ഹിജ്റ പുതുവർഷാരംഭത്തിന്റെ ഭാഗമായുള്ള പൊതുഅവധി ഈ വരുന്ന ഞായറാഴ്ചയാണ് നൽകിയിട്ടുള്ളത്.
വാരാന്ത്യ ദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധിലഭിക്കും. പൊതു-സ്വകാര്യ മേഖലയിലുള്ള ജീവനക്കാർക്കും അവധി ബാധകമാണ്.
Next Story

