പ്രചോദന മലയാളി സമാജം മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsപ്രചോദന മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ബൗഷർ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: പ്രചോദന മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബൗഷർ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പിൽ സ്ത്രീകൾ ഉൾപ്പെടെ 80 ഓളം പേർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി നിഷ പ്രഭാകരൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുമേഷിന്റെ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം അലക്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിജോ, പ്രശാന്ത്, ഷമീറ ഷിനു, ബിനു, പ്രഭാകരൻ, കാവിൽ ഹരി, രാജേഷ്, വിജയ് കൃഷ്ണ, ചന്ദ്രബാബു, സുരേഷ് ബാബു, മണികണ്ഠൻ, സുരേഷ് പഞ്ചവാദ്യം, പ്രശാന്ത്, സുനിൽ, ആര്യ സായൂജ്, ദിലീഷ്, ഗോപിക, സായൂജ് അനിൽ എന്നിവർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് സജേഷ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

