Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരിതാഭമായ നാളെക്കായി ഒമാൻ; വിജയഗാഥകളുമായി ‘ഇൻസ്പയർ ഒമാൻ സമ്മിറ്റ്’

text_fields
bookmark_border
ഹരിതാഭമായ നാളെക്കായി ഒമാൻ; വിജയഗാഥകളുമായി ‘ഇൻസ്പയർ ഒമാൻ സമ്മിറ്റ്’
cancel

മസ്‌കത്ത്: പരമ്പരാഗതമായി എണ്ണ ഉൽപാദനത്തെ ആശ്രയിച്ചിരുന്ന ഗൾഫ് മേഖലയിൽ നിന്ന് പ്രകൃതി സൗന്ദര്യവും പാരമ്പര്യവും കൈവിടാതെ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒമാൻ സുൽത്താനേറ്റ് സുസ്ഥിര ഭാവിയിലേക്ക് ചുവടുവെക്കുന്നു. ‘ഒമാൻ വിഷൻ 2040’ ന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായ ‘സസ്റ്റയിനബിലിറ്റി ഫ്യൂച്ചർ’ ലക്ഷ്യമിട്ട് രാജ്യം നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ന് ആഗോളതലത്തിൽത​ന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. നഗരവികസനത്തിലും ഊർജ ഉൽപാദനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും വലിയ മാറ്റങ്ങളാണ് ഒമാൻ വരുത്തുന്നത്.

2050-ഓടെ നെറ്റ്-സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ഒമാൻ പുനരുപയോഗ ഊർജത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദുകം, ദോഫാർ തുടങ്ങിയ തീരദേശ മേഖലകളിൽ കാറ്റിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും വൻതോതിൽ വൈദ്യുതി ഉൽപാദിപ്പിച്ച്, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ കേന്ദ്രങ്ങളിലൊന്നായി ഒമാനെ പരിവർത്തിപ്പിക്കുകയാണ്. എണ്ണപ്പാടങ്ങൾക്കപ്പുറം സോളാർ പാനലുകളും കൂറ്റൻ കാറ്റാടിയന്ത്രങ്ങളും ഒമാന്റെ പുതിയ ലാൻഡ്‌സ്‌കേപ്പുകളായി മാറുകയാണ്. അ​തോടൊപ്പം, നഗരവികസന മന്ത്രാലയം നടപ്പാക്കുന്ന ‘അർബൻ സസ്റ്റയിനബിലിറ്റി’ പദ്ധതികൾ നഗരങ്ങളെ കൂടുതൽ ജീവസ്സുറ്റതാക്കുന്നു.


നീണ്ട തീരദേശങ്ങളിലെ ജൈവവൈവിധ്യം സംരക്ഷിക്കാൻ ലക്ഷക്കണക്കിന് കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയും അപൂർവ ഇനം കടലാമകളുടെ സംരക്ഷണ കേന്ദ്രമായ റാസ് അൽ ജിൻസ് പോലുള്ള മേഖലകളുടെ സുരക്ഷയും ഒമാന്റെ സമുദ്ര സുസ്ഥിരതക്ക് മാറ്റുകൂട്ടുന്നുണ്ട്. പരിസ്ഥിതി സൗഹൃദമായ ഈ വലിയ മാറ്റങ്ങൾ ഗ്രീൻ ബോണ്ടുകൾ വഴിയും സുസ്ഥിര ടൂറിസം പ്രൊജക്ടുകൾ വഴിയും ഒമാനിലേക്ക് വൻതോതിൽ അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കുന്ന പുതിയ സാമ്പത്തിക സ്രോതസ്സാണ് തുറന്നുവെക്കുന്നത്.

ഒക്ടോബർ 14-ന് മസ്‌കത്തിലെ സെന്റ് റെജിസ് അൽ മൗജിൽ അരങ്ങേറുന്ന പ്രഥമ ‘ഇൻസ്പയർ ഒമാൻ സമ്മിറ്റ്’ ഒമാൻ വിഷൻ 2040 ന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതാണ്. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഒ.സി.സി.ഐ) പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സമ്മിറ്റിൽ, ഒമാന്റെ ഹരിത ഭാവിയെയും സർക്കുലർ ഇക്കോണമിയെയും അടിസ്ഥാനമാക്കിയുള്ള പാനൽ ചർച്ചക്കും ഇടം നൽകും.

ഒമാനിൽ മാലിന്യസംസ്‌കരണത്തെ ലാഭകരമായ ബിസിനസ് മാതൃകകളാക്കി മാറ്റിയ മൂന്ന് പ്രവാസി വ്യവസായ പ്രമുഖർ പാനലിസ്റ്റുകളായി പങ്കെടുക്കും. ഒമാനിലെ സുസ്ഥിര വികസന മുന്നേറ്റത്തിന് പുതിയ ദിശാബോധം നൽകുന്ന മൂന്ന് പ്രധാന മേഖലകളെക്കുറിച്ചാണ് പാനലിസ്റ്റുകൾ ചർച്ച ചെയ്യുക.

വ്യവസായശാലകളിൽ നിന്നും നിർമാണ മേഖലകളിൽ നിന്നും പുറന്തള്ളുന്ന ലോഹമാലിന്യങ്ങളെ അത്യാധുനിക സാങ്കേതികവിദ്യയിലൂടെ പുനരുപയോഗ യോഗ്യമായ അസംസ്‌കൃത വസ്തുക്കളാക്കി മാറ്റുന്ന ബിസിനസ് മാതൃക, ഉപയോഗിച്ച ജലം ശാസ്ത്രീയമായി ശുദ്ധീകരിച്ച് കാർഷിക ആവശ്യങ്ങൾക്കും വ്യവസായങ്ങൾക്കും വീണ്ടും ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റുന്ന ജല പുനരുപയോഗ മാതൃക, വാഹനങ്ങളിലും ഫാക്ടറികളിലും ഉപയോഗിച്ച് കരിഓയിലായി മാറുന്ന ലൂബ്രിക്കന്റുകളെ റിഫൈനിങ് പ്രക്രിയയിലൂടെ ശുദ്ധീകരിച്ച് വീണ്ടും ഗുണനിലവാരമുള്ള ഇന്ധനമോ പുതിയ ലൂബ്രിക്കന്റുകളോ ആക്കി മാറ്റുന്ന വിജയകരമായ ബിസിനസ് മാതൃക എന്നിവയാണ് പാനൽ ചർച്ചയിൽ ഉൾപ്പെടുക.

സുസ്ഥിരത എന്നത് വെറുമൊരു സാമൂഹിക സേവനത്തിനപ്പുറം, ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപ സാധ്യതയുള്ള ഒരു ആഗോള ബിസിനസ് മേഖലയാണെന്ന കാഴ്ചപ്പാട് പങ്കുവെക്കുകയാണ് ഇൻസ്പയർ ഒമാൻ സമ്മിറ്റ്.

ഒമാനിൽ പുനരുപയോഗ വ്യവസായങ്ങൾക്ക് സർക്കാർ നൽകുന്ന നികുതി ഇളവുകളും പ്രോത്സാഹനങ്ങളും പുതിയ സംരംഭകരെ ആകർഷിക്കുന്നതാണ്. മാലിന്യങ്ങളെ മൂല്യമുള്ള വിഭവങ്ങളാക്കി മാറ്റി ഒമാനെ ഹരിത സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കുന്ന ഈ മൂന്ന് ബിസിനസ് പ്രതിഭകളുടെ പാനൽ ചർച്ച, ഒക്ടോബർ 14ന് നടക്കുന്ന ഇൻസ്പയർ ഒമാൻ സമ്മിറ്റിലെ മികച്ച സെഷനുകളിൽ ഒന്നായിരിക്കും.

ഇതിനു പുറമെ, ഒമാനിലെ ബിസിനസ് രംഗത്തെ അതികായർ പ​ങ്കെടുക്കുന്ന ‘മീറ്റ് ദ പയനീർ’, ഇന്ത്യ- ഒമാൻ സ്വതന്ത്ര വ്യാപാര കരാർ (സെപ) തുടങ്ങിയ സെഷനുകളും അരങ്ങേറും. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും വെബ്സൈറ്റ്: www.inspireoman.com

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Inspire Oman Sustainability Summit
Next Story