റസ്റ്റാറന്റുകളിലും കഫേകളിലും പരിശോധന; ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
text_fieldsമസ്കത്ത് മുനിസിപ്പാലിറ്റി ബൗഷർ വിലായത്തിലെ
റസ്റ്റാറന്റുകളിലും കഫേകളിലും പരിശോധന നടത്തുന്നു
മസ്കത്ത്: തലസ്ഥാനത്തെ വിവിധ റസ്റ്റാറന്റുകളിലും കഫേകളിലും മസ്കത്ത് മുനിസിപ്പാലിറ്റി പരിശോധന നടത്തി. ഭക്ഷ്യയോഗ്യമല്ലാത്ത 15 കിലോ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
റമദാന്റെ ഭാഗമായി ബൗഷർ വിലായത്തിലെ 45ഓളം കടകളിലും റസ്റ്റാറന്റുകളിലുമായിരുന്നു പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

