പ്ലാസ്റ്റിക് കവർ നിരോധനം: ബർകയിലെ കടകളിൽ പരിശോധന
text_fieldsമസ്കത്ത്: പ്ലാസ്റ്റിക് ഷോപ്പിങ് ബാഗ് നിരോധനം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബർകയിൽ പരിശോധന ശക്തമാക്കി ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും പരിസ്ഥിതി അതോറിറ്റിയും. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നേരിട്ടെത്തി ഫീൽഡ് പരിശോധന നടത്തി. പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിന്റെ അഞ്ചാം ഘട്ടം ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. പരിസ്ഥിതി നിയമങ്ങൾ പാലിക്കാൻ വ്യാപാരികളെ പ്രേരിപ്പിക്കുന്നതിനൊപ്പം, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ കുറക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യാപാര സ്ഥാപനങ്ങൾക്കിടയിൽ അവബോധം വളർത്താനും ഈ പരിശോധനകൾ ലക്ഷ്യമിടുന്നു.
രാജ്യത്തിന്റെ ദീർഘകാല പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുക, പരിസ്ഥിതി സൗഹൃദ ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഉത്തരവാദിത്തമുള്ള വ്യാപാര രീതികൾ വളർത്തിയെടുക്കുക എന്നിവയാണ് ഈ സംയുക്ത കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് സി.പി.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

