തൊഴിലാളികളുടെ താമസസ്ഥലത്ത് പരിശോധന
text_fieldsമസ്കത്ത് മുനിസിപ്പാലിറ്റിയുടെ പരിശോധനയിൽ വൃത്തിരഹിതമായി
കണ്ടെത്തിയ തൊഴിലാളികളുടെ താമസസ്ഥലം
മസ്കത്ത്: മസ്കത്തിലെ വിദേശി തൊഴിലാളികളുടെ താമസസ്ഥലത്ത് മസ്കത്ത് മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ റസിഡൻഷ്യൽ ബിൽഡിങ്ങുകൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി.
അനുവദിച്ചതിലുമധികം ആളുകളെ താമസിപ്പിച്ചതിനും താമസസ്ഥലം വൃത്തിഹീനമാക്കിയതിനും കെട്ടിടം ഉടമക്കെതിരെ നടപടിയെടുത്തു. വളരെ വൃത്തിരഹിതമായ സാഹചര്യങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. മുഷിഞ്ഞ വസ്ത്രങ്ങൾ കൂട്ടിയിട്ടതായും ചുവരുകളെല്ലാം മലിനമാക്കിയതായും കണ്ടെത്തി.
റസിഡൻഷ്യൽ ബിൽഡിങ്ങുകളിലെ താമസക്കാരുടെ എണ്ണം, വൃത്തിയായി സൂക്ഷിക്കൽ തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മുനിസിപ്പാലിറ്റി അധികൃതർ കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

