ഇൻസിജാമു ക്വിസ് മത്സരം; എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് രണ്ടാം സ്ഥാനം
text_fieldsഇൻസിജാമു ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം
കരസ്ഥമാക്കിയ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
അധ്യാപകരോടൊപ്പം
ദോഹ: വാർഷിക ‘ഇൻസിജാമു’ ഖത്തർ ഹിസ്റ്ററി ക്വിസ് മത്സരത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ദിയ മറിയം (9), ആയിഷ നജ ഖലീൽ (8), അഹാൻ അഭിജിത്ത് (8) എന്നിവരടങ്ങുന്ന ടീമാണ് നേട്ടം കൈവരിച്ചത്.
വിദ്യാർഥികൾക്കിടയിൽ ഖത്തറിന്റെ ചരിത്രത്തെക്കുറിച്ചുള്ള അവബോധവും താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ രാജഗിരി പബ്ലിക് സ്കൂളിൽ വെച്ചാണ് വാർഷിക ‘ഇൻസിജാമു’ ഖത്തർ ഹിസ്റ്ററി ക്വിസ് മത്സരം സംഘടിപ്പിച്ചത്. ഖത്തറിലെ നിരവധി സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.
പ്രിലിമിനറി റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് എം.ഇ.എസ് ടീം ഫൈനലിലേക്ക് യോഗ്യത നേടിയത്.
സോഷ്യൽ സയൻസ് ഡിപാർട്ട്മെന്റ് കോ ഓഡിനേറ്റർ മുജീബ് റഹ്മാൻ, ടീം ഇൻ ചാർജ് സുനിത ദഹിയ എന്നിവരുടെ മാർഗനിർദേശങ്ങളും മേൽനോട്ടവുമാണ് സ്കൂൾ ടീമിനെ വിജയത്തിലെത്തിച്ചത്.
മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

