Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്‌കത്ത് തുറമുഖത്ത് ത്രിവർണശോഭ; ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഐ.എൻ.എസ് ഇംഫാൽ

text_fields
bookmark_border
മസ്‌കത്ത് തുറമുഖത്ത് ത്രിവർണശോഭ; ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഐ.എൻ.എസ് ഇംഫാൽ
cancel

മസ്‌കത്ത്: മസ്‌കത്ത് തുറമുഖ സന്ദർശനത്തിനിടെ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ഇംഫാൽ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന്റെയും സമുദ്ര സഹകരണത്തിന്റെയും ശക്തമായ ബന്ധം അടയാളപ്പെടുത്തുന്നതായിരുന്നു ആഘോഷം. ഐഎൻഎസ് ഇംഫാലിൽ ഇന്ത്യൻ പതാക ഉയർത്തി. ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ ഐഎൻഎസ് ഇംഫാൽ സന്ദർശിക്കുകയും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കപ്പലിലെ ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തു. മസ്‌കത്തിലെ ഇന്ത്യൻ എംബസിയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിലും യുദ്ധക്കപ്പലിലെ ജീവനക്കാർ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഐഎൻഎസ് ഇംഫാലിന്റെ ഒമാനിലെ സാന്നിധ്യം ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദത്തിന്റെയും ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സമുദ്ര സഹകരണത്തിന്റെയും പ്രതിഫലനമാണെന്ന് ഇന്ത്യൻ എംബസി വിശദമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Navy warship INS Imphal celebrates 80th Independence Day during port visit to Muscat
Next Story