ഐ.എൻ.എം.ഇ.സി.സി ശാഖ മസ്കത്തിൽ; ഒ.സി.സി.ഐയുമായി ധാരണയിലെത്തി
text_fieldsഒ.സി.സി.ഐ ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസും ഐ.എൻ.എം.ഇ.സി.സി ചെയർമാൻ ഡോ. എൻ.എം. ഷറഫുദ്ദീനും ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സിന്റെ (ഐ.എൻ.എം.ഇ.സി.സി) ബ്രാഞ്ച് മസ്കത്ത് ഗവർണറേറ്റിൽ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി (ഒ.സി.സി.ഐ) ധാരണയിലെത്തി. ഒ.സി.സി.ഐ ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ്, ഐ.എൻ.എം.ഇ.സി.സി ചെയർമാൻ ഡോ. എൻ.എം. ഷറഫുദ്ദീൻ എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
വ്യാപാരബന്ധങ്ങൾ വർധിപ്പിക്കാനുള്ള ഇന്ത്യയുടെ നിരന്തര താൽപര്യത്തെ അൽ റവാസ് അഭിനന്ദിച്ചു. വ്യാപാര വിനിമയവും കയറ്റുമതിയും ഇറക്കുമതിയും വർധിപ്പിക്കുന്നതിന് നടപടി സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.