Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം’ കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ച് ഇൻകാസ് സൂർ

text_fields
bookmark_border
‘വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം’ കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ച് ഇൻകാസ് സൂർ
cancel

സൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡിനും സംസ്ഥാന നേതൃത്വത്തിനും ഇൻകാസ് സൂർ പ്രവർത്തകരുടെ കത്ത്. കെ.സി വേണുഗോപാലിനേക്കാൾ കേരളത്തിന്റെ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യൻ വി.ഡി സതീശനാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. സതീശൻ കാഴ്ചവെച്ച മികച്ച പ്രകടനം, പൊതുജനങ്ങളുമായുള്ള അടുത്ത സമ്പർക്കം, ജനകീയ വിഷയങ്ങളിൽ അദ്ദേഹം പുലർത്തുന്ന വ്യക്തതയും പ്രതിബദ്ധതയും എന്നിവ കത്തിൽ എടുത്തുപറയുന്നു.

പാർട്ടിയുടെ തകർച്ചക്ക് കാരണമാകുന്ന ഗ്രൂപ്പിസത്തിനെതിരെ അദ്ദേഹം സ്വീകരിക്കുന്ന ശക്തമായ നിലപാട് താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിൽ വലിയ സ്വീകാര്യതയുണ്ടാക്കിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു. കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളുടെ സംഭാവനകളെ പൂർണമായും ബഹുമാനിക്കുന്നു. എങ്കിലും, പാർട്ടിയുടെ ഭാവി കണക്കിലെടുത്തും പൊതുജനവിശ്വാസം ആർജിക്കാനും വി.ഡി സതീശന്റെ നേതൃത്വം അനിവാര്യമാണെന്ന് ഇൻകാസ് സൂർ റീജ്യൻ കമ്മിറ്റി കത്തിൽ ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Inkas Sur writes to Congress leadership, 'VD Satheesan should be made CM'
Next Story