പാറക്കെട്ടിൽനിന്ന് വീണ് പരിക്ക്
text_fieldsഅപകടം നടന്ന സ്ഥലത്ത് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ ഖുറിയാത്തിലെ പാറക്കെട്ടിൽനിന്ന് വീണ് സ്വദേശി പൗരന് ഗുരുതര പരിക്കേറ്റു. ഫിൻസ് ഏരിയയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അപകട സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ അടിയന്തര വൈദ്യസഹായം നൽകിയ ശേഷം ആശുപത്രിയിൽ പ്രവശേിപ്പിച്ചു.
സാരമായി പരുക്കേറ്റ ഇയാള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കിവരുകയാണ്. മലകയറുന്നവരും സാഹസിക യാത്രകള്‍ ചെയ്യുന്നവരും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ഉണര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

