Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

പ​ക​ർ​ച്ച​വ്യാ​ധി;കൊ​തു​കി​നെ തു​ര​ത്താ​ൻ കാ​മ്പ​യി​ൻ

text_fields
bookmark_border
പ​ക​ർ​ച്ച​വ്യാ​ധി;കൊ​തു​കി​നെ തു​ര​ത്താ​ൻ കാ​മ്പ​യി​ൻ
cancel

മ​സ്ക​ത്ത്​: ഡെ​ങ്കി​പ്പ​നി​യ​ട​ക്കം പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ര​ത്തു​ന്ന ഈ​ഡി​സ് ഈ​ജി​പ്തി കൊ​തു​കി​നെ തു​ര​ത്താ​നു​ള്ള കാ​മ്പ​യി​നു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ഒ​മാ​ൻ എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​ർ​വി​സ് ഹോ​ൾ​ഡി​ങ്​ ക​മ്പ​നി​യു​ടെ​യും (ബീ​അ) പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്​ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ മ​സ്ക​ത്തി​ൽ കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്.

ഗ​വ​ർ​ണ​റേ​റ്റി​ലെ സീ​ബ്​ വി​ലാ​യ​ത്തി​ൽ ഈ​ഡി​സ് ഈ​ജി​പ്തി കൊ​തു​കു​ക​ളു​ടെ സാ​ന്നി​ധ്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​തെ​ന്ന് മ​​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കൊ​തു​കു​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ, പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ ​ഫീ​ൽ​ഡ് ടീ​മു​ക​ൾ പ​രി​ശോ​ധി​ക്കും. അ​ടു​ത്ത​മാ​സം 12 വ​രെ തു​ട​രു​ന്ന കാ​മ്പ​യി​നി​ൽ മ​വേ​ല സെ​ൻ​ട്ര​ൽ ഫ്രൂ​ട്ട്സ് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ​സ് മാ​ർ​ക്ക​റ്റ്, സീ​ബ് മാ​ർ​ക്ക​റ്റ്, മ​ബേ​ല നോ​ർ​ത്ത് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ്​ ഉ​ൾ​പ്പെ​ടു​ന്ന​ത്.

കൊ​തു​കി​ന്‍റെ വ്യാ​പ​നം ത​ട​യാ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വാ​ട്ട​ർ ടാ​ങ്കു​ക​ൾ ന​ന്നാ​യി മൂ​ടു​ക, വൃ​ത്തി​യാ​ക്കു​ക, എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ളി​ൽ​നി​ന്നു​ള്ള വെ​ള്ളം നീ​ക്കം​ചെ​യ്യു​ക, ജ​ല​ധാ​ര​ക​ൾ, നീ​ന്ത​ൽ​ക്കു​ള​ങ്ങ​ൾ, കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​സം​ഭ​ര​ണി​ക​ൾ എ​ന്നി​വ​യു​ടെ വെ​ള്ളം അ​ഞ്ച്​ ദി​വ​സം കൂ​ടു​​മ്പോ​ൾ മാ​റ്റാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. മൃ​ഗ​ങ്ങ​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള ജ​ല​പാ​ത്ര​ങ്ങ​ൾ അ​ഞ്ച് ദി​വ​സം കൂ​ടു​മ്പോ​ൾ മാ​റ്റ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ഉ​പ​യോ​ഗി​ച്ച ട​യ​റു​ക​ൾ, ഒ​ഴി​ഞ്ഞ കാ​നു​ക​ൾ, കേ​ടാ​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ശ​രി​യാ​യ രീ​തി​യി​ൽ സം​സ്ക​രി​ക്കു​ക​യും വേ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosquitoescampaignInfluenza
News Summary - Influenza; campaign to drive away mosquitoes
Next Story