ജനുവരിയില്‍ രാജ്യത്ത് ജീവിതച്ചെലവില്‍ വര്‍ധന
text_fieldsമസ്കത്ത്: രാജ്യത്ത് ജനുവരിയില്‍ ജീവിതച്ചെലവ് വര്‍ധിച്ചതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍. ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ വില ആസ്പദമാക്കിയുള്ള പ്രതിവര്‍ഷ പണപ്പെരുപ്പത്തില്‍ 1.79 ശതമാനത്തിന്‍െറ വര്‍ധനയാണ് ജനുവരിയില്‍ ഉണ്ടായത്. 2016 ഡിസംബറിനെ അപേക്ഷിച്ച് 0.76 ശതമാനമാണ് പണപ്പെരുപ്പ വര്‍ധന. ഇന്ധനവില വര്‍ധനവിന്‍െറ ചുവടുപിടിച്ച് ഗതാഗത മേഖലയിലാണ് ഏറ്റവുമധികം വര്‍ധനയുണ്ടായത്. ഗതാഗത മേഖലയുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളിലും സേവനങ്ങളിലും 9.02 ശതമാനത്തിന്‍െറ വര്‍ധനയാണുണ്ടായത്. ഇതോടൊപ്പം ഭവന, ജല, വൈദ്യുതി, പാചക വാതക, ഇന്ധന ചെലവുകളില്‍ 2.01 ശതമാനത്തിന്‍െറയും വര്‍ധനയുണ്ടായി. ഭക്ഷണത്തിന്‍െറയും ആല്‍ക്കഹോള്‍ ഇതര പാനീയങ്ങളുടെയും വിലയിലുണ്ടായ കുറവാണ് ജനുവരിയില്‍ പണപ്പെരുപ്പത്തിന്‍െറ ആഘാതം കുറച്ചത്. 2.05 ശതമാനത്തിന്‍െറ കുറവാണ് ഈ വിഭാഗത്തില്‍ ഉണ്ടായത്. കഴിഞ്ഞവര്‍ഷം ജനുവരിയെ ആസ്പദമാക്കി നോക്കുമ്പോള്‍ വസ്ത്രങ്ങളുടെയും ചെരിപ്പുകളുടെയും വിലയില്‍ 0.71 ശതമാനത്തിന്‍െറയും ആരോഗ്യ ചെലവില്‍ 0.13 ശതമാനത്തിന്‍െറയും കുറവുണ്ടായി.
പുകയില ഉല്‍പന്നങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 22 ശതമാനമാണ് വില കൂടിയത്. പുകവലി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ അധിക നികുതിയാണ് പുകയില ഉല്‍പന്നങ്ങളുടെ വിലയില്‍ പ്രതിഫലിച്ചത്. വിദ്യാഭ്യാസ ചെലവും വര്‍ധിച്ചിട്ടുണ്ട്. 2.85 ശതമാനത്തിന്‍െറ വര്‍ധനവാണ് ഈ മേഖലയില്‍ ഉണ്ടായത്. വിനോദം, റസ്റ്റാറന്‍റ് വിഭാഗങ്ങളില്‍ യഥാക്രമം 0.44 ശതമാനത്തിന്‍െറയും 0.39 ശതമാനത്തിന്‍െറ വര്‍ധന ദൃശ്യമായി.
ഭക്ഷണവിഭാഗം പ്രത്യേകമെടുത്ത് പരിശോധിക്കുമ്പോള്‍ ഇറച്ചിവില 0.37 ശതമാനം കൂടി. പഞ്ചസാരയും തേനുമടക്കം മധുര പലഹാരങ്ങളുടെയും ആല്‍ക്കഹോള്‍ ഇതര പാനീയങ്ങളുടെയും വില യഥാക്രമം 0.37 ശതമാനവും 0.64 ശതമാനവും കൂടി.
അതേസമയം ബ്രെഡ്, ധാന്യങ്ങള്‍, മത്സ്യമടക്കം കടല്‍വിഭവങ്ങള്‍, പാല്‍, വെണ്ണ, മുട്ട എന്നിവയുടെ വില കുറഞ്ഞു. പഴങ്ങളുടെ വില 4.15 ശതമാനവും പച്ചക്കറിയുടേത് 11.11 ശതമാനവും കുറഞ്ഞു. സ്വദേശി വിളകള്‍ വ്യാപകമായി മാര്‍ക്കറ്റിലത്തെിയതാണ് പഴങ്ങളുടെയും പച്ചക്കറികളുടെയും വില കുറയാന്‍ കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
