Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ​ണ​പ്പെ​രു​പ്പം...

പ​ണ​പ്പെ​രു​പ്പം കഴിഞ്ഞവർഷം 2.8 ശ​ത​മാ​നം വ​ർ​ധി​ച്ചു

text_fields
bookmark_border
പ​ണ​പ്പെ​രു​പ്പം കഴിഞ്ഞവർഷം 2.8 ശ​ത​മാ​നം വ​ർ​ധി​ച്ചു
cancel

മ​സ്ക​ത്ത്​: ഒ​മാ​നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പ​ണ​പ്പെ​രു​പ്പ​ത്തി​ൽ വ​ർ​ധ​ന. മു​ൻ വ​ർ​ഷ​​ത്തേ​ക്കാ​ൾ 2.8 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യാ​ണ്​ ഉ​പ​ഭോ​ക്​​തൃ വി​ല സൂ​ചി​ക(​സി.​പി.​ഐ) വ്യ​ക്ത​മാ​ക്കു​ന്ന​ത്​. 2021ൽ ​വി​ല​സൂ​ചി​ക 106.7 പോ​യ​ന്‍റാ​യി​രു​ന്ന​ത്​ 2022ൽ 109.5 ​പോ​യ​ന്റാ​യാ​ണ്​ വ​ർ​ധി​ച്ച​തെ​ന്ന്​ നാ​ഷ​ന​ൽ സെ​ന്‍റ​ർ ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സ്​ ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ വി​ല​ക്കൂ​ടു​ത​ലും ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​മാ​കു​ന്നു​ണ്ട്. വ്യ​ത്യ​സ്ത​മാ​യ നി​ര​ക്കി​ലാ​ണ്​ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ഹൗ​സി​ങ്, വെ​ള്ളം, വൈ​ദ്യു​തി, ഗ്യാ​സ്, മ​റ്റു ഇ​ന്ധ​ന​ങ്ങ​ൾ എ​ന്നി​വ 1.1ശ​ത​മാ​നം വ​ർ​ധി​ച്ചു. ഗ​താ​ഗ​തം 3.9 ശ​ത​മാ​നം, ഭ​ക്ഷ​ണം, മ​ദ്യ​മ​ല്ലാ​ത്ത പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ​ക്ക്​ 5.2 ശ​ത​മാ​നം, വ​സ്ത്ര​ത്തി​നും പാ​ദ​ര​ക്ഷ​ക​ൾ​ക്കും 1.3 ശ​ത​മാ​നം, റ​സ്റ്റാ​റ​ന്‍റു​ക​ളും ഹോ​ട്ട​ലു​ക​ളും 2.1ശ​ത​മാ​നം, ഫ​ർ​ണി​ച്ച​റു​ക​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും 1.3ശ​ത​മാ​നം, വി​നോ​ദ-​സാം​സ്കാ​രി​ക ഉ​പാ​ധി​ക​ൾ 1.6ശ​ത​മാ​നം, വി​ദ്യാ​ഭ്യാ​സം 3.8ശ​ത​മാ​നം, മ​റ്റു ച​ര​ക്കു​ക​ളും സേ​വ​ന​ങ്ങ​ളും 2.1ശ​ത​മാ​നം, ആ​രോ​ഗ്യം 3.1ശ​ത​മാ​നം, പു​ക​യി​ല 0.6ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ശ​യ​വി​നി​മ​യ ഉ​പാ​ധി​ക​ളു​ടെ നി​ര​ക്കി​ൽ മാ​റ്റ​മു​ണ്ടാ​യി​ല്ലെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ അ​ൽ ബു​റൈ​മി​യി​ലാ​ണ്​ ഏ​റ്റ​വും വ​ലി​യ പ​ണ​പ്പെ​രു​പ്പം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ 3.6ശ​ത​മാ​നം വ​ർ​ധി​ച്ച​പ്പോ​ൾ ഏ​റ്റ​വും കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ 2.4ശ​ത​മാ​ന​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഉ​ൽ​പാ​ദ​ക വി​ല​സൂ​ചി​ക​യി​ൽ ഒ​മാ​നി​ൽ 36.4 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2021ൽ ​സൂ​ചി​ക 123 പോ​യ​ന്റു​ക​ൾ മാ​ത്ര​മാ​യി​രു​ന്ന​ത്​ 167.8 പോ​യ​ന്റാ​യാ​ണ്​ കു​ത്ത​നെ ഉ​യ​ർ​ന്ന​ത്. ഇ​ന്ധ​ന, ഗ്യാ​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​യാ​ണ്​ കു​ത്ത​നെ ഉ​യ​ർ​ന്ന​ത്. 44.1ശ​ത​മാ​ന​മാ​ണ്​ നി​ര​ക്ക്​ വ​ർ​ധ​ന​വ്​ അ​ട​യാ​​ള​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം എ​ണ്ണേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ര​ക്ക്​ 3.8ശ​ത​മാ​നം മാ​ത്ര​മാ​ണ്​ വ​ർ​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inflation rateoman
News Summary - inflation rate, oman
Next Story