നുഴഞ്ഞുകയറ്റം; ഒമ്പത് ആഫ്രിക്കക്കാർ പിടിയിൽ
text_fieldsമസ്കത്ത്: ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ചതിന് ഒമ്പത് ആഫ്രിക്കൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ സഹായിച്ചതിന് പൗരനെ പിടികൂടുകയും ചെയ്തു. അൽ വുസ്ത ഗവർണറേറ്റിലെ റോയൽ ഒമാൻ പൊലീസ്, ഹൈമയിലെ പൊലീസ് സ്പെഷൽ ടാസ്ക് ഫോഴ്സ് യൂനിറ്റുമായി സഹകരിച്ചാണ് ആഫ്രിക്കൻ പൗരന്മാരെ പിടികൂടുന്നത്.
കരമാർഗമുള്ള അനധികൃത നുഴഞ്ഞുകയറ്റം തടയുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഏകോപിത ഓപറേഷനിലാണ് അറസ്റ്റ് നടന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ആഫ്രിക്കൻ വംശജരായ ഈ വ്യക്തികളെല്ലാം ശരിയായ രേഖകളോ അംഗീകാരമോ ഇല്ലാതെ സുൽത്താനേറ്റിലേക്ക് പ്രവേശിച്ചതായി കണ്ടെത്തി. നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

