നുഴഞ്ഞ് കയറ്റം: 25 ഏഷ്യൻ പൗരന്മാർ പിടിയിൽ
text_fieldsമസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച 25 ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് പിടികൂടി. മുസന്ദം ഗവർണറേറ്റ് പോലീസ് കമാൻഡ് നടത്തിയ ഓപറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്. നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ സംഘത്തെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു. നിയമനടപടികൾ നടന്നുവരുകയണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം ദോഫാര്‍ ഗവര്‍ണറേറ്റില്‍ കടല്‍ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച 16 വിദേശികളെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് പിടികൂടിയിരുന്നു. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യക്കാരാണ് പിടിയിലായത്. ദോഫാര്‍ ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് കോസ്റ്റ് ഗാര്‍ഡ് പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു. സഞ്ചരിച്ച ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു.
നുഴഞ്ഞുകയറ്റകാരെ കണ്ടെത്തുന്നതിന് കര, കടല്‍, വ്യോമ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. നിയമം ലംഘിച്ച് രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കരുതെന്ന് പൊലീസ് സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു. നുഴഞ്ഞുകയറ്റക്കാരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9999 എന്ന നമ്പറില്‍ കൈമാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു.നുഴഞ്ഞ് കയറ്റകാർക്കെതിരെ പൊലീസ് പോരാട്ടം ശക്തമാക്കിയതിനാൽ ഒമാന്റെ അതിർത്തികൾ സൂക്ഷ്മ നിരീക്ഷണത്തിലാണ്. പൗരന്മാരോട് ജാഗ്രത പാലിക്കാനും സംശയാസ്പദമായ പെരുമാറ്റം റിപ്പോർട്ട് ചെയ്യണമെന്നും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

