സാംക്രമിക രോഗനിർണയം: സുഹാറിൽ പുതിയ ലബോറട്ടറി
text_fieldsമസ്കത്ത്: സാംക്രമിക രോഗനിർണയത്തിന് സുഹാറിൽ പുതിയ ലബോറട്ടറി ഉദ്ഘാടനംചെയ്തു. സുഹാർ പോർടിലെ നോർത്ത് അതീനയിലാണ് ലാബ് സ്ഥിതി ചെയ്യുന്നത്. വേഗത്തിൽ രോഗം നിർണയിക്കാനും ചികിത്സ ലഭ്യമാക്കാനും പുതിയ സംവിധാനം സഹായകരമാകും. അത്യാധുനിക സംവിധാനങ്ങളോടെയുള്ള എട്ട് പരിേശാധന ഉപകരണങ്ങളാണ് ലാബിൽ സജ്ജീകരിച്ചിട്ടുള്ളത്.
80 മുതൽ 100 വരെ കോവിഡ് പരിശോധനകൾ ദിവസവും നടത്താനും ഇവിടെ സാധിക്കും. അഞ്ച് ലക്ഷം റിയാൽ ചെലവ് വരുന്ന പദ്ധതിയാണിത്. കോവിഡ് അല്ലാത്ത സാംക്രമിക രോഗങ്ങളുടെ നിർണയത്തിനും ലബോറട്ടറിയിൽ വിപുലമായ സൗകര്യമുണ്ട്. ദാർസൈത്തിലെ പൊതുജനാരോഗ്യ ലാബിെൻറ ഭാരം ലഘൂകരിക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയും. ലാബ് പരിശോധന ഫലം ലഭിക്കുന്നതിെൻറ സമയവും ഇതോടെ കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

