Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ്യ​വ​സാ​യ​ങ്ങ​ൾ...

വ്യ​വ​സാ​യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു; ഈ ​വ​ർ​ഷം 11,540 ലൈ​സ​ൻ​സു​ക​ൾ

text_fields
bookmark_border
വ്യ​വ​സാ​യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു;  ഈ ​വ​ർ​ഷം 11,540 ലൈ​സ​ൻ​സു​ക​ൾ
cancel

മ​സ്ക​ത്ത്​: വ്യ​വ​സാ​യി​ക ലൈ​സ​ൻ​സു​ക​ളു​ടെ​യും ക​സ്റ്റം​സ്, നി​കു​തി ഇ​ള​വ്​ അ​പേ​ക്ഷ​ക​ളു​ടെ​യും എ​ണ്ണം ഈ ​വ​ർ​ഷം കു​ത്ത​നെ വ​ർ​ധി​ച്ച​താ​യി ക​ണ​ക്ക്. 2023 ആ​ദ്യ പ​കു​തി​യി​ൽ 11,845 വ്യാ​വ​സാ​യി​ക ലൈ​സ​ൻ​സു​ക​ളും ക​സ്റ്റം​സ്, നി​കു​തി ഇ​ള​വു​ക​ളും അ​നു​വ​ദി​ച്ച​താ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 2022ലെ ​ഇ​തേ കാ​ല​യ​ള​വി​ൽ 6,998 എ​ണ്ണം മാ​ത്ര​മാ​യി​രു​ന്നു അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

ഇ​താ​ണ്​ ഇ​ര​ട്ടി​യോ​ളം ഇ​ത്ത​വ​ണ വ​ർ​ധി​ച്ചി​ട്ടു​ള്ള​ത്. ആ​കെ വ്യ​വ​സാ​യി​ക ലൈ​സ​ൻ​സു​ക​ളു​ടെ എ​ണ്ണം 11,540ഉം ​ക​സ്റ്റം​സ്, നി​കു​തി ഇ​ള​വ് തീ​രു​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 305 ആ​ണെ​ന്നും സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും യ​ന്ത്ര​സാ​മ​ഗ്രി​ക​ളും ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ നി​കു​തി ഇ​ള​വി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട ബ​യാ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ലി​ലെ രാ​ജ്യ​ങ്ങ​ൾ​ക്ക് 2,871 പെ​ർ​മി​റ്റു​ക​ൾ ന​ൽ​കി​യ​താ​യും സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ബ​യാ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു മു​മ്പ് വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ ക​സ്റ്റം​സ് ഇ​ള​വി​ന് അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​ൻ​വെ​സ്റ്റ് ഈ​സി പോ​ർ​ട്ട​ലും ബ​യാ​ൻ സം​വി​ധാ​ന​വും ന​ൽ​കു​ന്ന ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ൾ നി​ക്ഷേ​പ​ക​ർ​ക്ക്​ ഇ​ട​പാ​ടു​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും ഒ​മാ​നി​ലേ​ക്കും പു​റ​ത്തേ​ക്കും ച​ര​ക്കു​ക​ളു​ടെ നീ​ക്കം സു​ഗ​മ​മാ​ക്കാ​നും സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഒ​മാ​നി​ൽ ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ത്തി​ൽ 23.3 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​തോ​ടെ ആ​കെ നി​ക്ഷേ​പം 2127 കോ​ടി റി​യാ​ലാ​യി​ട്ടു​ണ്ട്. വി​ദേ​ശ നി​ക്ഷേ​പം ന​ട​ത്തു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ബ്രി​ട്ട​നാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.

അ​മേ​രി​ക്ക, ചൈ​ന, യു.​എ.​ഇ, കു​വൈ​ത്ത് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് തൊ​ട്ട​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ പു​റ​ത്തു​വി​ട്ട പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം, 2023ന്റെ ​ആ​ദ്യ പാ​ദ​ത്തി​ന്റെ അ​വ​സാ​നം വ​രെ എ​ണ്ണ, വാ​ത​ക ഉ​ൽ​പാ​ദ​ന മേ​ഖ​ല​ക​ളാ​ണ്​ ഏ​റ്റ​വും വ​ലി​യ വി​ദേ​ശ നി​ക്ഷേ​പം നേ​ടി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxlicensegoodsIndustriesCroreRiyalcustomsthis yeargrowing
News Summary - Industries-are-growing-11,540-licenses-in-this-year
Next Story