വ്യവസായ എസ്റ്റേറ്റുകൾ സ്വകാര്യവത്കരണ പാതയിലേക്ക്
text_fieldsമസ്കത്ത്: രാജ്യത്തെ വ്യവസായ എസ്റ്റേറ്റുകളിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിെൻറ ഭാഗമായി ഒമാൻ ഇൻവെസ്റ്റ്മെൻറ് ആൻഡ് ഡെവലപ്മെൻറ് ഹോൾഡിങ് കമ്പനി (ഒ.െഎ.ഡി.എച്ച്.സി) രൂപവത്കരിക്കുമെന്ന് പബ്ലിക് എസ്റ്റാബ്ലിഷ്മെൻറ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്സ് (പി.ഇ.െഎ.ഇ) ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഹിലാൽ ബിൻ ഹമദ് അൽ ഹസ്നി പറഞ്ഞു. പി.ഇ.െഎ.ഇക്ക് കീഴിലുള്ള ആസ്തികൾ പുതിയ കമ്പനിക്ക് കീഴിലേക്ക് മാറ്റും. സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ നിലവിലുള്ള വ്യവസായ എസ്റ്റേറ്റുകളുടെ നടത്തിപ്പും മേൽനോട്ടവും നിർമാണവുമായിരിക്കും പുതിയ ഹോൾഡിങ് കമ്പനിയുടെ ചുമതല. 20 ദശലക്ഷം റിയാൽ മൂലധനമുള്ള പുതിയ കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൗ വർഷം പകുതിയോടെയാകും കമ്പനി പ്രവർത്തനമാരംഭിക്കുക. നിക്ഷേപകരെ ആകർഷിക്കുകയും നിക്ഷേപാവസരങ്ങൾ വിലയിരുത്തുകയുമാണ് പുതിയ കമ്പനിയുടെ ദൗത്യമെന്ന് ഒ.െഎ.ഡി.എച്ച്.സി സി.ഇ.ഒ മുസ്തഫ മഖ്ബൂൽ അൽ ലവാത്തി പറഞ്ഞു. ഹോൾഡിങ് കമ്പനിക്ക് കീഴിൽ രൂപവത്കരിക്കുന്ന പുതിയ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയുടെ സഹകരണത്തോടെ വ്യവസായ എസ്റ്റേറ്റുകളിൽ നിക്ഷപമിറക്കും. ഹോൾഡിങ് കമ്പനിയുടെ ചട്ട പ്രകാരം 51 ശതമാനം ഒാഹരി ഒ.െഎ.ഡി.എച്ച്.സിക്കും ബാക്കി സ്വകാര്യമേഖലക്കുമായിരിക്കും.
സ്വകാര്യവത്കരണത്തിെൻറ തോത് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കൂടുതൽ സ്വയം ഭരണാവകാശം, വ്യവസായ ഇൻസെൻറീവുകൾ, കുറഞ്ഞ നടപടിക്രമങ്ങൾ തുടങ്ങി വിവിധ ആനുകൂല്യങ്ങൾ നൽകും. വ്യവസായ എസ്റ്റേറ്റുകൾ സൗരോർജത്തിലേക്ക് മാറ്റുന്നതിനും പദ്ധതിയുണ്ട്. ഇൗ പദ്ധതിയിലെ 48 ശതമാനം വരുന്ന വിദേശ നിക്ഷേപത്തിൽ 21 ശതമാനവും ഇന്ത്യയിൽനിന്നാണെന്നും അദ്ദേഹം പറഞ്ഞു. ലഭ്യമായ അവസരങ്ങളാണ് ഇന്ത്യൻ നിക്ഷേപകരെ ഒമാനിലേക്ക് ആകർഷിക്കുന്നതെന്ന് മഖ്ബൂൽ അൽ ലവാത്തി പറഞ്ഞു. ഇന്ത്യൻ വിപണിയിൽ ആവശ്യക്കാരുള്ള ചുണ്ണാമ്പും മാർബിളും ഒമാനിൽ ധാരാളമായി ഉണ്ട്. മറ്റു വിപണികളിലേക്കുള്ള എളുപ്പമാർഗം, അമേരിക്കയുമായുള്ള ഫ്രീ ട്രേഡ് എഗ്രിമെൻറ്, ആഫ്രിക്കൻ വിപണിയിലേക്ക് എളുപ്പം എത്താനുള്ള അവസരം തുടങ്ങിയവ ഒമാനിലെ നിക്ഷേപത്തെ ആകർഷകമാക്കുന്നു. 2016ൽ ഒമാനിൽനിന്ന് അഞ്ചു ശതകോടി റിയാലിെൻറ കയറ്റുമതിയാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
