Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്തോ ഗള്‍ഫ് ആൻഡ്...

ഇന്തോ ഗള്‍ഫ് ആൻഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് നിലവിൽ വന്നു

text_fields
bookmark_border
ഇന്തോ ഗള്‍ഫ് ആൻഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് നിലവിൽ വന്നു
cancel
camera_alt

ഇന്തോ-ഗൾഫ് ആൻഡ് മിഡിൽഈസ്റ്റ്​ ചേംബർ ഓഫ് കോമേഴ്‌സിന്‍റെ ലോഗോ പ്രകാശനം ഷാര്‍ജ സെയ്​ഫ്​ സോണ്‍ ആൻഡ് ഹംരിയ ഫ്രീ സോണ്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സഊദ് അൽ മസ്‌റൂഈ, ചേതൻ ഭഗത് എന്നിവർ ചേർന്ന് നിർവഹിക്കുന്നു. അഹമ്മദ് കബീർ, ഡോ. സിദ്ദീഖ് അഹമ്മദ്, ജെയിംസ് മാത്യു, എൻ.എം. ശറഫുദ്ദീൻ, ഡോ. സുരേഷ് കുമാർ മധുസൂദനൻ, ഡേവിസ് കല്ലൂക്കാരൻ, മുഹമ്മദ് റാഫി എന്നിവർ സമീപം

ദുബൈ: ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും സംരംഭകർക്കിടയിൽ സാമ്പത്തിക, വ്യവസായ, വാണിജ്യ, സാംസ്‌കാരിക വിനിമയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപക സാധ്യതകൾ വികസിപ്പിക്കുന്നതിനും ഇന്തോ-ഗള്‍ഫ് ആൻഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് നിലവിൽ വന്നു.

ദുബൈയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗ്‌വത് കിഷൻറാവു കാരാട് വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിര്‍വഹിച്ചു. അറബ്-ഇന്ത്യ വാണിജ്യ-സാംസ്കാരിക വിനിമയ രംഗം ശക്തിപ്പെടുത്താനും വിവിധ മേഖലകളിൽ ഉണർവേകാനും പുതിയ ചേംബറിന്‍റെ ശ്രമങ്ങൾ വഴി സാധിക്കുമെന്ന് അദ്ദേഹം ആശംസിച്ചു.

കേരള വ്യവസായ മന്ത്രി പി. രാജീവ്, ഷാര്‍ജ സെയ്ഫ് സോണ്‍ ആൻഡ് ഹംരിയ ഫ്രീ സോണ്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സഊദ് അൽ മസ്‌റൂഈ, പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്, ഇറം ഗ്രൂപ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ഇന്തോ ഗള്‍ഫ് ആൻഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയർമാൻ എന്‍.എം. ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജെയിംസ് മാത്യു സ്വാഗതവും സെക്രട്ടറി ജനറൽ ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍ നന്ദിയും പറഞ്ഞു. വൈസ് ചെയർമാൻ അഹമ്മദ് കബീർ, ഫൗണ്ടർ ഡയറക്ടർമാരായ മുഹമ്മദ് റാഫി, ഡേവിസ് കല്ലൂക്കാരൻ എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indo-Gulf and Middle East Chamber of Commerce
News Summary - Indo-Gulf and Middle East Chamber of Commerce came into being
Next Story