ഇന്‍ഡിഗോ മസ്കത്ത്–കോഴിക്കോട് പ്രതിദിന സര്‍വിസ് മാര്‍ച്ച് 20ന്
text_fieldsമസ്കത്ത്: പ്രമുഖ ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ മസ്കത്ത്-കോഴിക്കോട് പ്രതിദിന സര്‍വിസ് മാര്‍ച്ച് 20ന് ആരംഭിക്കും.
ഇതോടൊപ്പം ഷാര്‍ജ-കോഴിക്കോട്, ഷാര്‍ജ-തിരുവനന്തപുരം റൂട്ടുകളിലും പ്രതിദിന സര്‍വിസ് തുടങ്ങുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
തിരുവനന്തപുരം റൂട്ടില്‍ ഏപ്രില്‍ എട്ടിനാകും പറക്കല്‍ തുടങ്ങുക. മസ്കത്ത് വിമാനം (നമ്പര്‍: 6 ഇ 1303) കോഴിക്കോട്ടുനിന്ന് വൈകീട്ട് 6.25നാണ് പുറപ്പെടുക. 8.15ന് മസ്കത്തിലത്തെും. തിരിച്ച് മസ്കത്തില്‍നിന്ന് രാത്രി 9.15ന് പുറപ്പെട്ട് (വിമാന നമ്പര്‍: 6ഇ 1304) പുലര്‍ച്ചെ 2.15ന് കോഴിക്കോട്ടിറങ്ങും. 34.2 ഒമാനി റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട്-ഷാര്‍ജ (വിമാന നമ്പര്‍: 6 ഇ 1403) രാവിലെ 6.05ന് പുറപ്പെട്ട് 8.20ന് ഷാര്‍ജയിലത്തെും.
തിരിച്ച് 9.20ന് പുറപ്പെട്ട് (വിമാന നമ്പര്‍: 6 ഇ 1404) ഉച്ച 2.30ന് കോഴിക്കോട്ടത്തെും. 243 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. ഏപ്രിലില്‍ ആരംഭിക്കുന്ന തിരുവനന്തപുരം-ഷാര്‍ജ സര്‍വിസ് രാത്രി 8.20നായിരിക്കും ഷാര്‍ജയിലേക്ക് പുറപ്പെടുക. ഗള്‍ഫ് മേഖലയില്‍നിന്ന് രാജ്യത്തേക്ക് കൂടുതല്‍ കണക്ടിവിറ്റി നല്‍കാനുള്ള ഇന്‍ഡിഗോയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ സര്‍വിസുകളെന്ന് ഇന്‍ഡിഗോ പ്രസിഡന്‍റ് ആദിത്യ ഘോഷ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
പുതിയ സര്‍വിസുകളോടെ 47 നഗരങ്ങളിലേക്ക് പ്രതിദിനം 857 സര്‍വിസുകള്‍ നടത്തുന്ന കമ്പനിയാകും ഇന്‍ഡിഗോ. ഇതില്‍ ഭൂരിഭാഗവും ആഭ്യന്തര സര്‍വിസുകളാണ്. സര്‍വിസിലെ കൃത്യനിഷ്ഠതയില്‍ ഏറെ മികവ് പുലര്‍ത്തുന്ന ഇന്‍ഡിഗോക്ക് 126 എയര്‍ബസ് 320 വിമാനങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
