ഇൻഡിഗോ കൊച്ചി സർവിസ് നിർത്തലാക്കാനിരിക്കെ അവസരം മുതലെടുത്ത് എയർഇന്ത്യ എക്സ്പ്രസ്
text_fieldsമസ്കത്ത്: ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ കൊച്ചിയിലേക്കുള്ള തങ്ങളുടെ സർവി സ് ഏപ്രിൽ ഒന്നുമുതൽ നിർത്തലാക്കാനിരിക്കെ അവസരം മുതലെടുത്ത് എയർഇന്ത്യ എക്സ് പ്രസ്. പ്രധാന എതിരാളി ഇല്ലാതാകുന്നത് മുൻനിർത്തി ഏപ്രിൽ, മേയ് മാസങ്ങളിൽ കൊച്ചിയ ിലേക്കുള്ള ടിക്കറ്റ് നിരക്കിൽ എക്സ്പ്രസ് കാര്യമായ വർധന തന്നെ വരുത്തിയിട്ടുണ ്ട്. നിരക്കുകൾ ഒാരോ ദിവസവും ഉയരുന്ന അവസ്ഥയാണെന്ന് ട്രാവൽ ഏജൻസി രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. സ്കൂൾ വേനലവധി ആരംഭിക്കുന്ന മേയ് അവസാനവും ജൂൺ ആദ്യവുമൊക്കെ കുടുംബമായി പോകുന്നവരുടെ പോക്കറ്റ് കീറുന്ന വിധത്തിലുള്ള ടിക്കറ്റ് നിരക്കുകളാണ് ഇപ്പോഴുള്ളത്.
ഏപ്രിലിൽ 61നും 70 റിയാലിനുമിടയിലാണ് മസ്കത്തിൽനിന്ന് കൊച്ചിയിലേക്കുള്ള എക്സ്പ്രസ് ടിക്കറ്റിെൻറ പൊതുവെയുള്ള നിരക്ക്. ഇടയിലുള്ള ഏതാനും ദിവസങ്ങളിൽ 52 റിയാലിനും ടിക്കറ്റ് ലഭ്യമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് ഉയർന്ന നിരക്കാണെന്ന് ട്രാവൽ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. സാധാരണ ഏപ്രിലിൽ മസ്കത്തിലേക്കുള്ള നിരക്കുകളാണ് ഉയർന്നുനിൽക്കാറുള്ളത്. മേയ് തുടക്കത്തിൽ 61നും 90 റിയാലിനുമിടയിലുള്ള നിരക്ക് 23ന് 105 റിയാലിലേക്ക് എത്തും. 29, 30 തീയതികളിൽ 135 റിയാലും 31നും ജൂൺ ഒന്നിനും 154 റിയാലുമാണ് നിരക്ക്. ജൂൺ 15വരെ നിരക്ക് 100 റിയാലിന് മുകളിലാണ്. പല ദിവസത്തെ ടിക്കറ്റുകളും ഇതിനകം വിറ്റുപോയിട്ടുമുണ്ട്. ഏപ്രിലിൽ കൊച്ചിയിൽനിന്ന് മസ്കത്തിലേക്കുള്ള നിരക്കിലും വർധനയുണ്ട്. ഏപ്രിലിൽ അഞ്ചാം തീയതിവരെ 16861 രൂപയാണ് കൊച്ചിയിൽ നിന്നുള്ള എക്സ്പ്രസിെൻറ നിരക്ക്. ഒമാൻ എയറിനും ഏപ്രിൽ, േമയ് മാസങ്ങളിൽ ഉയർന്ന നിരക്കാണുള്ളത്.
ഇൻഡിഗോ കൊച്ചിയിലേക്കുള്ള സർവിസ് നിർത്തലാക്കുന്ന കാര്യം ഫെബ്രുവരി 28ന് ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ടിക്കറ്റ് ബുക്ക്ചെയ്തവർക്ക് സർവിസ് ഉണ്ടായിരിക്കില്ലെന്ന് കാട്ടി ഇന്നലെ എസ്.എം.എസ് ലഭിക്കുകയും ചെയ്തു. മാധ്യമവാർത്തകളിലൂടെയും ട്രാവൽ ഏജൻസികളിൽനിന്ന് അറിയിച്ചതിനെ തുടർന്നും ഇൻഡിഗോ ബുക്ക്ചെയ്തവർ റീഫണ്ടിന് നൽകുകയും പകരം ടിക്കറ്റ് എടുക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ട്രാവൽ ഏജൻസികളിലും ജനറൽ സെയിൽസ് ഏജൻറ് ഒാഫിസിലുമെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കൂടുതൽപേരും എയർഇന്ത്യ എക്സ്പ്രസാണ് പകരം ബുക്ക് ചെയ്യുന്നത്. അതിനാൽ, എക്സ്പ്രസ് നിരക്കുകൾ വരും ദിവസങ്ങളിൽ ഉയരാനിടയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏപ്രിൽ മുതൽ നാട്ടിൽ സ്കൂൾ അവധി ആരംഭിക്കുന്നതിനാൽ നിരവധി കുടുംബങ്ങൾ നാട്ടിൽനിന്ന് ഒമാനിലേക്ക് അവധി ആഘോഷിക്കാെനത്തും. ഇതിൽ ഇൻഡിഗോയിൽ ടിക്കറ്റ് എടുത്ത നിരവധി പേരുണ്ട്. ഇവരും എയർഇന്ത്യ എക്സ്പ്രസിനെയോ ഒമാൻ എയറിനെയോ ആശ്രയിക്കേണ്ടിവരും. നാട്ടിൽനിന്നുള്ള നിരക്ക് വർധനക്കും ഇത് കാരണമായേക്കും. റീഫണ്ടിന് ഒരാഴ്ചയോളം സമയമെടുക്കുമെന്നാണ് വിമാനക്കമ്പനി അധികൃതർ പറയുന്നത്. അതിനാൽ, പകരം ടിക്കറ്റ് ബുക്ക്ചെയ്യാൻ വേറെ പണം കണ്ടെത്തേണ്ടിവരുന്ന അവസ്ഥയാണ്. കുറഞ്ഞ വരുമാനക്കാരായവർക്ക് ഇത് പ്രയാസമുണ്ടാക്കുന്നുണ്ട്. റീഫണ്ട് ലഭിക്കാൻ കാത്തിരുന്നാൽ നിരക്ക് ഉയരുമെന്നതിനാൽ വേറെ പണം സംഘടിപ്പിച്ച് ടിക്കറ്റ് എടുക്കേണ്ട സ്ഥിതിയാണ്.
ഇൻഡിഗോ സർവിസ് നിർത്തലാക്കിയത് യഥാർഥത്തിൽ ഇരുട്ടടി തന്നെയാണെന്ന് സൗദ് ബഹ്വാൻ കമ്പനിയിൽ ജോലിചെയ്യുന്ന റാന്നി സ്വദേശി ഷിേൻറാ പറയുന്നു. അഞ്ചംഗ കുടുംബത്തിന് മേയ് 26ന് നാട്ടിൽ പോയി ജൂൺ 27ന് തിരികെയെത്താൻ 430 റിയാൽ മുടക്കി ഇൻഡിഗോയിൽ ടിക്കറ്റ് എടുത്തിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിൽ പകരം ടിക്കറ്റ് എടുത്തതോടെ 240 റിയാലാണ് അധികമായി കൈയിൽനിന്ന് മുടക്കേണ്ടിവന്നതെന്ന് ഷിേൻറാ പറഞ്ഞു. വിമാന ജീവനക്കാരുടെ കുറവാണ് സർവിസ് നിർത്തലാക്കാൻ ഇൻഡിഗോ കാരണമായി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
