മസ്കത്ത് വിമാനത്താവളംവഴി കൂടുതൽ പറന്നത് ഇന്ത്യക്കാർ
text_fieldsമസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കൂടുതൽ പറന്നത് ഇന്ത്യക്കാർ. ഇക്കഴിഞ്ഞ ഡിസംബറിലാണ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിലാണ് ഇന്ത്യക്കാർ ഒന്നാമതെത്തിയത്. ഈ കാലയളവിൽ 87,886 ഇന്ത്യക്കാർ വിമാനത്താവളത്തിൽ വന്നിറങ്ങുകയും 90,442 ഇന്ത്യക്കാർ യാത്ര പുറപ്പെടുകയും ചെയ്തു. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യക്കാർക്ക് ശേഷം ഒമാനികളിലാണ് മസ്കത്ത് വിമാനത്താവളം വഴി കൂടുതൽ സഞ്ചരിച്ചത്. 51,799 പേർ വിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെട്ടപ്പോൾ 54,577 പേർ വന്നിറങ്ങി. ഇതേ കാലയളവിൽ 27,789 പുറപ്പെടലും 29,002 വന്നിറങ്ങലും നടത്തിയ പാകിസ്താൻ പൗരന്മാരാണ് മൂന്നാം സ്ഥാനത്ത്.
അതേസമയം നവംബർ വരെ മസ്കത്ത് എയർപോർട്ട് വഴിയുള്ള ആകെ യാത്രക്കാരുടെ എണ്ണം 11,737,391 ആണ് ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 2.7 ശതമാനത്തിന്റെ വർധനവാണ്. മസ്കത്ത് എയർപോർട്ടിലെ വിമാനങ്ങളുടെ എണ്ണത്തിലും 1.4 ശതമാനം വർധനവുണ്ട് 88,000 വിമാനങ്ങളാണ് സർവീസ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

