Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​ൾ​ഫിലെ​ തൊ​ഴി​ൽ...

ഗ​ൾ​ഫിലെ​ തൊ​ഴി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഒാ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി

text_fields
bookmark_border
ഗ​ൾ​ഫിലെ​ തൊ​ഴി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഒാ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി
cancel

മ​സ്ക​ത്ത്: തൊ​ഴി​ൽ തേ​ടി ഗ​ൾ​ഫ് അ​ട​ക്കം 18 വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക്​ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഒാ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. ഇ-​മൈ​ഗ്രേ​റ്റ്​ പോ​ർ​ട്ട​ലി​ലാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത്. 2019 ജ​നു​വ​രി ഒ​ന്നു​മു​ത​ലാ​ണ് നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തോ​ടെ ഒാ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ത്ത​വ​ർ​ക്ക്​ അ​ടു​ത്ത വ​ർ​ഷാ​ദ്യം മു​ത​ൽ ഇൗ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ജോ​ലി​ക്ക് േപാ​വാ​ൻ ക​ഴി​യി​ല്ല. നി​ല​വി​ൽ ഇൗ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന ഇ.​സി.​ആ​ർ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഇ-​മൈ​ഗ്രേ​റ്റ്​ പോ​ർ​ട്ട​ലി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്​. പ​ത്താം ക്ലാ​സി​ന്​ താെ​ഴ വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രാ​ണ് ഇൗ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ക. ആ​ദാ​യ നി​കു​തി അ​ട​ക്കു​ന്ന​വ​രോ അ​ല്ലെ​ങ്കി​ല്‍ പ​ത്താം ക്ലാ​സും അ​തി​ന്​ മു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ​മെ​ങ്കി​ലും ഉ​ള്ള ഇ.​സി.​എ​ൻ.​ആ​ര്‍ അ​ല്ലെ​ങ്കി​ല്‍ നോ​ൺ-​ഇ.​സി.​എ​ൻ.​ആ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്ള​വ​രും നി​ർ​ബ​ന്ധ​മാ​യും ഒാ​ൺ​ലൈ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ കാ​ട്ടി ക​ഴി​ഞ്ഞ 14നാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഇ​തോ​ടെ എ​ല്ലാ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളും ഒാ​ൺ​ലൈ​ൻ ര​ജി​സ്​​േ​ട്ര​ഷ​​​െൻറ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ.​സി.​എ​ൻ.​ആ​റു​കാ​ർ​ക്ക്​ 2017 ഡി​സം​ബ​ർ മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ നി​ല​വി​ലു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ക​ർ​ക്ക​ശ​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല. പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള പ​ദ്ധ​തി വി​ജ​യ​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​ർ​ബ​ന്ധ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ഫ്‍ഗാ​നി​സ്​​താ​ൻ, ബ​ഹ്​​റൈ​ന്‍, ഇ​ന്തോ​നേ​ഷ്യ, ഇ​റാ​ഖ്, ജോ​ർ​ഡ​ൻ, കു​വൈ​ത്ത്, ല​ബ​ന​ൻ, ലി​ബി​യ, മ​ലേ​ഷ്യ, ഒ​മാ​ൻ, ഖ​ത്ത​ര്‍, സൗ​ദി അ​റേ​ബ്യ, സു​ഡാ​ൻ, സൗ​ത്ത് സു​ഡാ​ൻ, സി​റി​യ, താ​യ്‍ല​ൻ​ഡ്, യു.​എ.​ഇ, യ​മ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ തൊ​ഴി​ൽ വി​സ​യി​ൽ പോ​കു​ന്ന​വ​രാ​ണ്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​​െൻറ www.emigrate.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത്. വെ​ബ്സൈ​റ്റി​ലെ ഇ.​സി.​എ​ൻ.​ആ​ർ ര​ജി​സ്​​ട്രേ​ഷ​ൻ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്താ​ണ് വി​വ​ര​ങ്ങ​ള്‍ ന​ല്‍കേ​ണ്ട​ത്.


യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് 24 മ​ണി​ക്കൂ​ർ മുെ​മ്പ​ങ്കി​ലും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​രി​ക്ക​ണ​മെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ അ​റി​യി​പ്പി​ലു​ള്ള​ത്. എ​ന്നാ​ൽ, സ​ന്ദ​ർ​ശ​ക വി​സ, കു​ടും​ബ വി​സ തു​ട​ങ്ങി​യ​വ​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​ത് ബാ​ധ​ക​മ​ല്ല. ര​ജി​സ്​​ട്രേ​ഷ​ൻ വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തീ​ക​രി​ച്ചാ​ല്‍ എ​സ്.​എം.​എ​സ് വ​ഴി​യും ഇ-​മെ​യി​ല്‍ വ​ഴി​യും സ​ന്ദേ​ശം ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ൾ​ക്ക്​: 1800113090 (ടോ​ള്‍ ഫ്രീ), 01140503090. ​ഇ-​മെ​യി​ല്‍ helpline@mea.gov.in.
പ​ത്താം ക്ലാ​സ് വി​ദ്യാ​ഭ്യാ​സം പൂ​ര്‍ത്തി​യാ​ക്കാ​ത്ത, ഇ.​സി.​ആ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍പ്പെ​ടാ​ത്ത​വ​ർ​ക്ക് വി​ദേ​ശ​ത്ത് ജോ​ലി​ക്ക് പോ​കാ​ന്‍ എ​മി​ഗ്രേ​ഷ​ന്‍ ക്ലി​യ​റ​ന്‍സ് ആ​വ​ശ്യ​മാ​ണ്. ഇൗ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക്​ 2015ൽ ​ഇ മൈ​ഗ്രേ​റ്റ് പോ​ർ​ട്ട​ൽ വ​ഴി ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​പ്പോ​ൾ നി​ര​വ​ധി ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​ക്കി​യി​രു​ന്നു. അ​ത​ത് രാ​ജ്യ​ങ്ങ​ളിെ​ല ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി​യാ​ണ് ഇ​പ്പോ​ൾ ഇൗ ​പ്ര​ക്രി​യ ന​ട​പ്പാ​ക്കു​ന്ന​ത്. വെ​ബ്സൈ​റ്റ് ജാം ​അ​ട​ക്ക​മു​ള്ള നി​ര​വ​ധി പ്ര​യാ​സ​ങ്ങ​ൾ ആ​രം​ഭ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പു​തി​യ നി​യ​മ​ത്തി​ലും ചി​ല ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ നി​ല​വി​ലു​ണ്ട്. നി​ല​വി​ൽ ഗ​ൾ​ഫി​ൽ േജാ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മു​ണ്ടോ എ​ന്ന​ത് വ്യ​ക്​​ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsindians online registration
News Summary - indians online registration-oman-oman news
Next Story