ജോർഡൻ ക്ലബ് ഫുട്ബാൾ ടൂർണമെൻറിൽ ഇന്ത്യൻ ടീം ജേതാക്കൾ
text_fieldsസലാല: ഈജിപ്തിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ച് ഇന്ത്യൻ ടീം ജോർഡൻ ക്ലബ് ഫുട്ബാൾ ടൂർണമെൻറിൽ കിരീടം നേടി. കഴിഞ്ഞദിവസം രാത്രി ഔഖത്തിലെ സ്പോട്സ് കോംപ്ലക്സിൽ നടന്ന വാശിയേറിയ മത്സരത്തിൽ നബാൻ നേടിയ മിന്നുന്ന ഒരു ഗോളിനാണ് ഇന്ത്യ വിജയക്കൊടി ഉയർത്തിയത്. ആദ്യ പകുതിയുടെ അവസാനത്തിലാണ് വിജയഗോൾ പിറന്നത്. ഒഴുകിയെത്തിയ മലയാളി കാണികളുടെ നിറഞ്ഞ പ്രോത്സാഹനത്തിൽ ഇന്ത്യൻ ടീം ചാമ്പ്യന്മാരുടെ കളിയാണ് പുറത്തെടുത്തത്. ഗോൾ മടക്കാനുള്ള ഈജിപ്തിെൻറ ശ്രമങ്ങൾ കരുത്തനായ ഇന്ത്യൻ ഗോളി റഫീഖ് വിഫലമാക്കി. ജംഷീർ, റിജോ,നൂർനവാസ് തുടങ്ങി ഇന്ത്യൻ നിരയിലെ എല്ലാവരും മികച്ച ഫോമിലായിരുന്നു. മികച്ച കളിക്കാരനായി ഈജിപ്തിെൻറ മുഹമ്മദ് സാദിനെ തെരഞ്ഞെടുത്തു. പത്ത് രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് ടീമുകൾ ടൂർണമെൻറിൽ പെങ്കടുത്തു. വിജയികൾക്ക് സലാല ക്ലബ് പ്രസിഡൻറ് അലി അൽ റവൂദ് ട്രോഫി നൽകി. ജോർഡൻ സോഷ്യൽ ക്ലബ് പ്രസിഡൻറ് ഹുസൈൻ മഹ്മൂദ് അൽ സൈദി, മൻപ്രീത് സിങ് , അജിത്ത്, മോഹൻ ദാസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
