ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം ഓണാഘോഷ മത്സരങ്ങൾ
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം ഓണാഘോഷ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒമാനിലെ എല്ലാ മലയാളികൾക്കും പ്രായഭേദമന്യേ പങ്കെടുക്കാനും സർഗവാസനകൾ പ്രകടിപ്പിക്കാനുമുള്ള വേദിയാണ് മലയാള വിഭാഗത്തിന്റെ കലാമത്സരങ്ങൾ. സബ്ജൂനിയർ, ജൂനിയർ, സീനിയർ, അഡൽറ്റ് എന്നീ വിഭാഗങ്ങളിലായി നൃത്തം, സംഗീതം, ഉപകരണസംഗീതം, ചിത്രരചന, സാഹിത്യരചന, പൂക്കള മത്സരം എന്നിങ്ങനെ വിവിധ ഇനങ്ങളായാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. മേയ് 12 മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ വേനൽ അവധിക്കുശേഷം ആഗസ്റ്റിൽ പുനരാരംഭിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷകൾ മലയാള വിഭാഗത്തിന്റെ ഓഫിസിലോ, ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ ഓഫിസിലോ ഏപ്രിൽ 30നുള്ളിൽ പൂരിപ്പിച്ച് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 78785944, 92708623. അപേക്ഷകൾ ISC Malayalam Wing ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. ഓണാഘോഷ കലാമത്സരങ്ങൾ ഇത്തവണ പൂർവാധികം ഭംഗിയായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കൺവീനർ പി. ശ്രീകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
