ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ശ്രീനാരായണ ഗുരു അനുസ്മരണം നാളെ
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ (ഐ.എസ്.സി) കേരള വിഭാഗം സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു അനുസ്മരണം വെള്ളിയാഴ്ച വൈകീട്ട് 6.30 മുതൽ വാദി കബീറിലെ ജോണി ഇന്റർനാഷനൽ ഹോട്ടലിൽ നടക്കും. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും വാഗ്മിയുമായ പ്രഫ. വി. കാർത്തികേയൻ നായർ പ്രഭാഷണം നടത്തും.
സമകാലീന കേരളത്തിൽ ഗുരുദർശനത്തിന്റെ പ്രസക്തി, വരും കാലങ്ങളിൽ ഗുരുദർശനം എപ്രകാരമെല്ലാം വിലയിരുത്തപ്പെടും തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. പ്രവാസലോകത്ത് ശ്രീനാരായണ ഗുരുവിനെ അനുസ്മരിക്കുന്ന പരിപാടി 20 വർഷമായി കേരള വിഭാഗം സംഘടിപ്പിക്കാറുണ്ട്. വലിയ ജനപങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്. ഇത്തവണയും വ്യത്യസ്തമാകില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

