Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ സോഷ്യൽ ക്ലബ്...

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിഭാഗം വനിതാ ദിനാഘോഷം എട്ടിന്

text_fields
bookmark_border
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിഭാഗം വനിതാ ദിനാഘോഷം എട്ടിന്
cancel

മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിഭാഗം സംഘടിപ്പിക്കുന്ന വനിതാ ദിനാഘോഷം വെള്ളിയാഴ്ച മസ്കത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനതിൽ അറിയിച്ചു. വൈകിട്ട് 6.30 ന് അഹലി സിദാബ് ക്ലബ് ദാർസൈത്തിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ സിനിമാ- സീരിയൽ നടി നീനാകുറുപ്പ് വിശിഷ്ടാതിഥിയായി പ​ങ്കെടുക്കും. ഈ വർഷം മലയാള വിഭാഗത്തിൻറെ മുപ്പതാം വാർഷികമാണെന്നും അതിനോടനുബന്ധിച്ച് വൈവിധ്യമാർന്ന സാമൂഹിക, കലാകായിക പരിപാടികളും ആസൂത്രണം ചെയ്തുവരുന്നതായി കൺവീനർ താജുദ്ദീൻ കെ.എ പറഞ്ഞു.

വനിതാ ദിനാഘോഷത്തിൽ മലയാള വിഭാഗം വനിതകൾ അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറുമെന്ന് വനിതാ വിഭാഗം സെക്രട്ടറി ടീന ബാബു പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുമായി നടി നീന കുറുപ്പ് സംവദിച്ചു. മലയാള വിഭാഗം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കോ- കൺവീനർ രമ്യ ഡെൻസിൽ, ട്രഷറർ അനീഷ്, സെക്രട്ടറിമാരായ സജിമോൻ, കൃഷ്ണേന്ദു, സതീഷ്, സുനിൽ, വനിതാ വിഭാഗം ജോയിന്റ് സെക്രട്ടറി നീതു, മലയാളം വിഭാഗത്തിലെ മറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കോ- കൺവീനർ രമ്യ ഡെൻസിൽ നന്ദി പറഞ്ഞു. ആഘോഷ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman indian social clubcelebrationwomen's daymalayalam wing
News Summary - Indian Social Club Oman Malayalam Wing to celebrate Women's Day on the 8th
Next Story