Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം യുവജനോത്സവത്തിന് തുടക്കം

text_fields
bookmark_border
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം യുവജനോത്സവത്തിന് തുടക്കം
cancel

മസ്‌കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗത്തിന്റെ ഈ വർഷത്തെ യുവജനോത്സവ കലാമത്സരങ്ങൾക്ക് മത്രയിലെ സബലത്ത് ഹാളിൽ തുടക്കമായി. ഒക്ടോബർ 23ന് നടന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറക്ടർ നിധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ഒക്ടോബർ 31 വരെയാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ചലച്ചിത്രഗാനാലാപനം, കവിതാലാപനം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, കീബോർഡ്, ക്ലാസിക്കൽ സംഗീതം, പ്രസംഗം, പ്രച്ഛന്നവേഷം, നിശ്ചലദൃശ്യം തുടങ്ങി 27ലേറെ ഇനങ്ങളിൽ കുട്ടികൾ മാറ്റുരയ്ക്കും.തുടർന്നുള്ള മത്സരദിവസങ്ങളിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി കേരളവിഭാഗം ഭാരവാഹികൾ അറിയിച്ചു.

കേരളവിഭാഗം കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷനായി. കലാവിഭാഗം സെക്രട്ടറി മുജീബ് മജീദ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, സാമൂഹിക പ്രവർത്തകൻ ബാലകൃഷ്ണൻ കെ. എന്നിവർ ആശംസകളും കേരളവിഭാഗം സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി റിയാസ് അമ്പലവൻ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Youth Festival of the Kerala Wing of the Indian Social Club Oman has commenced
Next Story