Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാ വിങ് ഓണാഘോഷം വർണാഭമായി

text_fields
bookmark_border
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാ വിങ് ഓണാഘോഷം വർണാഭമായി
cancel

മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും ഓണസദ്യയും വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു. കേരളാ വിങ് കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ച കോ-കൺവീനർ ജഗദീഷ് കീരി സ്വാഗതം പറഞ്ഞു. ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ശ്രീമതി തവ്ഷി ബെഹൽ പാണ്ഡേ മുഖ്യാതിഥിയായി പങ്കെടുത്തു. മലയാളി സമൂഹം വിശിഷ്യ കേരളവിഭാഗം ഒമാനിലെ പൊതുസമൂഹത്തിനായി നൽകുന്നസേവനങ്ങളെ പ്രകീർത്തിച്ച ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, എല്ലാ മലയാളികൾക്കുംഓണാശംസകൾ നേർന്നു.

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ സുഹൈൽ ഖാൻ, ജനറൽ സെക്രട്ടറി ഷക്കിൽ കെ. എം., കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, ലോക കേരളസഭാംഗം വിൽസൺ ജോർജ്, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡണ്ട് സുനിൽ കുമാർ, സെക്രട്ടറി അനുചന്ദ്രൻ, എംബസി പാനൽ അഡ്വക്കേറ്റ് ഗിരീഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കേരളവിഭാഗത്തിൻ്റെ സ്നേഹാദരം കൺവീനർ അജയൻ പൊയ്യാറ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ തവ്ഷി ബെഹൽ പാണ്ഡേക്ക് സമ്മാനിച്ചു. കേരളാ വിംഗ് സുനിത്ത് ടി. കെ. നന്ദി രേഖപ്പെടുത്തി.

കേരളത്തിന്റെ തനത് സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായ ഓണത്തിന്റെ സന്ദേശം പ്രവാസി സമൂഹത്തിൽ പങ്കുവെക്കുന്നതിനൊപ്പം, ഒമാനിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയ്ക്ക് കൂടുതൽ ഊർജം പകരുന്ന വേദിയായി ഓണാഘോഷം മാറി. നാട്ടിൽ നിന്നുമെത്തിയ ദേവൻ നമ്പൂതിരി ഒരുക്കിയ ഓണസദ്യക്കായി ഇന്ത്യൻ എംബസിയുടെ പ്രതിനിധികളും ഒമാനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ രണ്ടായിരത്തിഎണ്ണൂറിലേറെപ്പേർ എത്തിയിരുന്നു. കേരളാ വിംഗ് കലാകാരന്മാർ അവതരിപ്പിച്ച നൃത്ത - സംഗീത പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Social Club Oman Kerala Wing celebrated onam
Next Story