ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിങ് ബാഡ്മിൻ്റൺ ലീഗിന് സമാപനം
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം ബാഡ്മിൻറൺ ലീഗിന്റെ രണ്ടാം എഡിഷൻ ഗാലയിലെ ഒയാസിസ് ബാഡ്മിൻ്റൺ അക്കാദമിയിൽ നടന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, കേരളാ വിഭാഗം കൺവീനർ അജയൻ പൊയ്യാറ, കേരള വിങ് ട്രഷറർ സുനിത്ത് തെക്കേടവൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഫൈനലിൽ ടീം അസൈബ ഫർണിഷിങ് ജേതാക്കളായി. ആർ.ബി.എം രണ്ടാം സ്ഥാനവും സീബ് സ്മാഷേഴ്സ് ഫെയർ പ്ലേ അവാർഡും നേടി. വിജയികൾക്കുള്ള സമ്മാന വിതരണം സന്തോഷ്‌കുമാർ, അനു ചന്ദ്രൻ, അജയൻ പൊയ്യാറാ, സുനിത് കെ, കേരള വിങ് കോ-കൺവീനർ ജഗദീഷ്, സാമൂഹിക പ്രവർത്തകരായ നിശാന്ത് ചന്ദ്രൻ, സന്തോഷ് എരിങ്ങേരി തുടങ്ങിയവർ ചേർന്നു നിർവഹിച്ചു. കേരളവിങ് കമ്മ്യൂണിറ്റി വെൽഫയർ സെക്രട്ടറി റിയാസ് അമ്പലവൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

