Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്‌ ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം ബ​ഷീ​ർ അ​നു​സ്മ​ര​ണം

text_fields
bookmark_border
Indian Social Club
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ബ​ഷീ​ർ അ​നു​സ്മ​ര​ണം

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗം മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്റെ ഇ​തി​ഹാ​സ​തു​ല്യ​നാ​യ ക​ഥാ​കാ​ര​ൻ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ അ​നു​സ്മ​ര​ണ​വും സാ​ഹി​ത്യ സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. ‘ഇ​മ്മി​ണി ബ​ല്യ മ​നു​ഷ്യ​ൻ - ഓ​ർ​മ​ക​ളി​ലെ ബ​ഷീ​ർ’ എ​ന്ന പേ​രി​ൽ കേ​ര​ള വി​ഭാ​ഗം ഓ​ഫി​സി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ വി​നോ​ദ് പ​വി​ത്രം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ല​ജി​ന ജ​യ​ച​ന്ദ്ര​ൻ, നി​ഹാ​രി​ക നി​ഷാ​ന്ത് എ​ന്നി​വ​ർ ബ​ഷീ​റി​ന്റെ പു​സ്ത​ക​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.

ഒ​മാ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ൻ ഹാ​റൂ​ൻ റ​ഷീ​ദ് ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ബ​ഷീ​റി​ന്‍റെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ർ​ശ​ന​വും ച​ർ​ച്ച​യും പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​ര​ള വി​ഭാ​ഗം സാ​ഹി​ത്യ​വേ​ദി സെ​ക്ര​ട്ട​റി ജ​ഗ​ദീ​ഷ്‌ സ്വാ​ഗ​ത​വും കേ​ര​ള വി​ഭാ​ഗം മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അം​ഗം സ​ന്തോ​ഷ് എ​രി​ഞ്ഞേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Social ClubOman Kerala Section
News Summary - Indian Social Club Oman Kerala Section Commemorates Basheer
Next Story