ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം യുവജനോത്സവ മത്സരങ്ങൾക്ക് തുടക്കം
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ യുവജനോത്സവ മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ ഈ വർഷത്തെ യുവജനോത്സവ മത്സരങ്ങൾ ദാർസൈത്തിലുള്ള ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളുകളിൽ തുടക്കമായി.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിൽസൺ ജോർജ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
കോ കൺവീനർ കെ.വി. വിജയൻ സ്വാഗതം പറഞ്ഞു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ചലച്ചിത്രഗാനാലാപനം, കവിതാലാപനം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, കീ ബോർഡ്, ക്ലാസിക്കൽ മ്യൂസിക്, പ്രസംഗം എന്നീ മത്സരങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. ശേഷിക്കുന്ന മത്സരങ്ങൾ മേയ്18, 24, 25 തീയതികളിൽ നടക്കും.
കേരള വിഭാഗത്തിന്റെ രൂപവത്കരണം മുതൽ എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്ന യുവജനോത്സവത്തിന് ഈ വർഷവും മികച്ച പങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്.
ഐ.എസ്.എം സ്പെഷൽ സ്കൂൾ വിദ്യാർഥിനി ഫാത്തിമ സിദ്ദീഖ് ചലച്ചിത്രഗാന മത്സരത്തിൽ വിധികർത്താക്കളുടെ പ്രത്യേക പ്രശംസ നേടി. രക്ഷിതാക്കളിൽനിന്നും കുട്ടികളിൽനിന്നുമുള്ള സഹകരണം തുടർന്നുള്ള ദിവസങ്ങളിലും പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

