Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ സോഷ്യൽ ക്ലബ്...

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം വിഷു - ഈസ്റ്റർ - ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു

text_fields
bookmark_border
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം വിഷു - ഈസ്റ്റർ - ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു
cancel

മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം ഈ വർഷത്തെ വിഷു - ഈസ്റ്റർ - ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളം വിഭാഗം രൂപീകൃതമായതിന്റെ സുവർണ ജൂബിലി ആഘോങ്ങളുടെ ഭാഗമായികൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. ദാർസൈറ്റിലെ ജെ.എം.ടി ഹാളിൽ നടന്ന പരിപാടിയിൽ കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ചു.

ഒമാനിൽ ഒത്തൊരുമയുടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് കേരള വിഭാഗം ആണെന്നും , അതിലൂടെ ഉയർത്തിയ സാഹോദര്യം , കരുണ എന്നിവ മാതൃകാപരമാണെന്നും അജയൻ പൊയ്യാറ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു . ഒമാനിലെ അറിയപ്പെടുന്ന എഴുത്തുകാരി അമ്മുവള്ളിക്കാട്ട് പരിപാടി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു .

ലോകം മുഴുവൻ അശാന്തിയുടെ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ മൂന്ന് ആഘോഷങ്ങൾ ഒരുമിച്ചു നടത്താൻ കഴിയുന്നത് മാനവരാശിക്കുള്ള വലിയ സന്ദേശമാണെന്നും ത്യാഗത്തിന്റെയും, സമൃദ്ധിയുടെയും, ഉയിർപ്പിന്റെയും ആഘോഷങ്ങൾ ജീവിതത്തെ മനോഹരമാക്കുന്ന ഒന്നാണെന്നും , ഇത്തരം ഒരുമയുടെ ആഘോഷങ്ങളാണ് ഏതൊരു പ്രതിസന്ധിയെയും ഒറ്റകെട്ടായി നേരിടാൻ നമുക്ക് കരുത്ത് പകരുതെന്നു അമ്മു വള്ളിക്കാട്ട് ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു .

ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി ഷക്കീൽ കൊമോത്ത് , കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ , കേരള വിഭാഗം കോ കൺവീനർ ജഗദീഷ് കീരി , മലയാളം മിഷൻ ഒമാൻ ജനറൽ സെക്രട്ടറി അനു ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ഒമാനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള വിഭാഗത്തിന്റെ സജീവ പ്രവർത്തക സോന ശശിക്ക് ചടങ്ങിൽ ആദരമർപ്പിച്ചു ഉപഹാരം നൽകി.

മുജീബ് മജീദ് സ്വാഗതവും , ട്രഷറർ സുനീത് തേക്കേടാവാൻ നന്ദിയും പറഞ്ഞു . ശ്രീവിദ്യ രവീന്ദ്രൻ അവതാരകയായി. തുടർന്ന് കേരള വിഭാഗം കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഗോൾഡൻ സ്റ്റാർ ഇവെന്റ്സ് അവതരിപ്പിച്ച ലൈവ് ഗാനമേളയും ആഘോഷത്തിന് പൊലിമയേകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vishuEastereidorganizedprogramIndian Social Club Kerala Chapter
News Summary - Indian Social Club Oman Kerala Chapter organized Vishu - Easter - Eid program
Next Story