Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം ഓ​ണാ​ഘോ​ഷം 11ന്

text_fields
bookmark_border
indian social club
cancel

​മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗം ഓ​ണാ​ഘോ​ഷം ഒ​ക്ടോ​ബ​ർ 11ന് ​വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. റൂ​വി​യി​ലെ അ​ൽ ഫ​ലാ​ജ് ഹോ​ട്ട​ലി​ൽ വൈ​കീ​ട്ട് അ​ഞ്ചു മു​ത​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. സാ​ക്സോ​ഫോ​ൺ ഫ്ലൂ​ട്ട് വാ​ദ​ക​ൻ ജ​യ​ൻ ഈ​യ്യ​ക്കാ​ട്, പി​ന്ന​ണി ഗാ​യ​ക​ൻ ല​ജീ​ഷ് ല​ക്ഷ്മ​ണ​ൻ, ഖ​ത്ത​റി​ലെ പ്ര​ശ​സ്ത ഗാ​യി​ക ശി​വ​പ്രി​യ സു​രേ​ഷ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​നി​ശ​യാ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

കേ​ര​ള വി​ഭാ​ഗം ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​ശി​ൽ​പ​ങ്ങ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും. കൂ​ടാ​തെ തി​ച്ചൂ​ർ സു​രേ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​സ്ക​ത്ത് പ​ഞ്ച​വാ​ദ്യ സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന പ​ഞ്ച​വാ​ദ്യ​വും ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മി​ഴി​വേ​കും.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ​സ​ദ്യ ഒ​ഴി​വാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ കേ​ര​ള​വി​ഭാ​ഗം ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് ഒ​മാ​നി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും കേ​ര​ള വി​ഭാ​ഗം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Indian Social Club Oman Kerala Chapter On 11
Next Story