ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം വനിതദിനം ആചരിച്ചു
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം വനിത വേദിയുടെ നേതൃത്വത്തിൽ നടന്ന വനിത ദിനാചരണം
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം വനിത വേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതദിനം ആചരിച്ചു. ദാർസൈത്തിലെ അൽ അഹൈലി ക്ലബിൽ നടന്ന പരിപാടിയിൽ സീബ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ് മുഖ്യാതിഥിയായി.
വനിതദിനത്തിന്റെ ആവിർഭാവത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും വിശദമായി സംസാരിച്ച ടീച്ചർ കേരളവിഭാഗം നടത്തുന്ന പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു. ഒമാൻ കാൻസർ അസോസിയേഷൻ പ്രസിഡന്റ് ഡോ. വാഹിദ് അലി അൽ സഈദ് ഖറൂസി മുഖ്യാതിഥിയായി.
വനിതകളെ കൂടുതൽ മുൻനിരയിൽ എത്തിക്കാൻ സമൂഹത്തിനാകെ മാതൃകയായി മാറാൻ കേരള വിഭാഗത്തിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. വനിതവേദി നടത്തിയ ഫുഡ് ഫെസ്റ്റിവലിൽനിന്ന് കിട്ടിയ വരുമാനം വനിത വിഭാഗം കോഓഡിനേറ്റർ ശ്രീജ രമേശ് ഒമാൻ കാൻസർ അസോസിയേഷന് കൈമാറി. ഒമാനിലെ നൃത്താധ്യാപിക ശ്രീകല ടീച്ചറും മകൾ മീനാക്ഷിയും ചേർന്ന് കൊറിയോഗ്രഫി ചെയ്ത നൃത്ത പരിപാടിയിൽ നാൽപതോളം സ്ത്രീകൾ പങ്കെടുത്തു.
ബിജി വർഗീസ് സംവിധാനം ചെയ്ത കേരള വിഭാഗം വനിത ഗായകസംഘത്തിന്റെ ഗാനമേളയും പരിപാടിയിൽ അരങ്ങേറി. കേരളവിഭാഗം കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജൂമി സിയാദ് വനിതദിന സന്ദേശം നൽകി. വനിത വിഭാഗം കോഓഡിനേറ്റർ ശ്രീജ രമേശ് സ്വാഗതവും അസി. കോഓഡിനേറ്റർ ഷിൽന ഷൈജിത് നന്ദിയും പറഞ്ഞു. നിതാപ്രിയേഷ് പരിപാടിയുടെ അവതാരകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

